ഇടുക്കി: മുരിക്കാശ്ശേരിയിൽ അൻപത് ലിറ്റർ വിദേശമദ്യം പിടികൂടി. മുരിക്കാശേരി സ്വദേശി ജോർളിയാണ് നൂറ് കുപ്പികളിലായി ഓട്ടോറിക്ഷയില്‍ വിദേശമദ്യം കടത്താൻ ശ്രമിച്ചത്. എക്സൈസ് വിഭാഗത്തിന്റെ സ്ട്രൈക്കിംഗ് ഫോഴ്‌സാണ് ഓട്ടോറിക്ഷ കസ്റ്റഡിയിൽ എടുത്തത്.
എക്സൈസ് സംഘത്തെ കണ്ട ജോർളി വാഹനം ഉപേക്ഷിച്ച് ഇറങ്ങി ഓടുകയായിരുന്നു. ഇയാൾക്കായുള്ള തെരച്ചില്‍ ഊർജിതമാക്കി. അനധികൃത മദ്യ വിൽപ്പന ടൗണിൽ വ്യാപകമാണെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു പ്രദേശം. സമാനമായ നിരവധി കേസുകളിൽ ജോർളി പ്രതിയാണ്.