ഇടുക്കി: ഏലം കര്‍ഷകര്‍ക്ക് തിരിച്ചടിയായി അഴുകൽ രോഗം വ്യാപാകമാകുന്നു. കൊവിഡ് പ്രതിസന്ധിക്കൊപ്പം വിലയിടിവില്‍ നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് ഈ രോഗബാധ ഇരുട്ടടിയായി മാറിയിരിക്കുകയാണ്. തുടർച്ചയായി ഉണ്ടായ ശക്‌തമായ മഴയെ തുടര്‍ന്നാണ് ചെടികള്‍ക്ക് അഴുകല്‍ രോഗം വ്യാപാകമാകുന്നത്. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിന് തൊഴിലാളികളെ കിട്ടാനില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കൊവിഡ് ആദ്യ ഘട്ടം മുതല്‍ ഇടുക്കിയിലെ ഏലം കൃഷി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള തൊഴലാളികള്‍ ജില്ലയിലേക്ക് എത്താതായതോടെ ഏലത്തിന്‍റെ പരിപാലനവും വിളവെടുപ്പും യഥാ സമയം നടത്താന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഈ സാഹചര്യങ്ങളെ എല്ലാം മറികടന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഏലക്കായ്ക്ക് ന്യായമായ വില ലഭിക്കാത്തും കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഏലത്തിന് അഴുകൽ രോഗ്യം വ്യാപാകമാകുന്നത്. പുതിയതായി വിരിയുന്ന പൂവും കായ്കളുമടക്കം അഴുകി നശിക്കുകയാണ്. ഇത് വരും നാളുകളിലെ ഉല്‍പ്പാദനത്തേയും സാരമായി ബാധിക്കും.
Read More: ലോക്ക്ഡൗണും പ്രകൃതി ക്ഷോഭവും; പ്രതിസന്ധിയിലായി ഏലം കര്‍ഷകര്‍
കീടനാശിനികള്‍ക്കും വളങ്ങള്‍ക്കും വില വര്‍ധിച്ചതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. നിലവില്‍ ലഭിക്കുന്ന തുക ഉത്പാദന ചെലവിനും പരിപാലനത്തിനും തികയാത്ത അവസ്ഥയാണ് . അതുകൊണ്ട് തന്നെ ബാങ്ക് ലോണും, വായ്പയും എടുത്ത് ഏലം കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് തിരച്ചടവുകളും മുടങ്ങി. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് സഹായകരമായ നിലപാട് സര്‍ക്കാരില്‍ നിന്നും ഉണ്ടാകണമെന്നാണ് ഉയരുന്ന ആവശ്യം.