ETV Bharat / state

Father And Sons Dies Due To Electric Shock : വൈദ്യുതാഘാതമേറ്റ് ഗൃഹനാഥനും രണ്ട് മക്കളും മരിച്ചു ; ഷോക്കേറ്റത് പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന്‌ - കേരളത്തിലെ വൈദ്യുതി നിരക്ക്

Father And Sons Dies In Idukki Due To Electric Shock : വീടിന്‌ സമീപമുള്ള ഏലത്തോട്ടത്തിൽ മരം വീണതിനെ തുടർന്ന് പാടത്തേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണതാണ് അപകടത്തിനിടയാക്കിയത്

Father And Sons Dies Due To Electric Shock  Electric Shock Accidents  Electricity Rate In Kerala  How Electricity Is Danger  Accident Deaths in Kerala  വൈദ്യുതാഘാതമേറ്റ് ഗൃഹനാഥനും രണ്ട് മക്കളും മരിച്ചു  പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന്‌ ഷോക്കേറ്റു  വൈദ്യതാഘാതമേറ്റുള്ള അപകടങ്ങള്‍  കേരളത്തിലെ വൈദ്യുതി നിരക്ക്  വൈദ്യുതി ലൈന്‍ അപകടമാകുന്നത് എങ്ങനെ
Father And Sons Dies Due To Electric Shock
author img

By ETV Bharat Kerala Team

Published : Oct 10, 2023, 9:14 PM IST

ഇടുക്കി : വണ്ടൻമേട്ടിൽ വൈദ്യുതാഘാതമേറ്റ് (Electric Shock) ഗൃഹനാഥനും രണ്ട് മക്കളും മരിച്ചു. പാടത്തേക്ക് പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്നാണ് മൂവർക്കും ഷോക്കേറ്റത്. ഇടുക്കി വണ്ടൻമേട് നായർ സിറ്റി ചെമ്പകശേരി കനകന്‍ (57), മക്കളായ വിഷ്‌ണു (31), വിനോദ് (27) എന്നിവരാണ് മരിച്ചത് (Father And Sons Dies Due To Electric Shock).

ഇവര്‍ക്ക് വീടിന്‌ സമീപത്തെ പാടത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ഉച്ചയ്ക്ക്‌‌ ശേഷം പെയ്‌ത കനത്ത മഴയിൽ പാടത്ത് വെള്ളം കയറിയിരുന്നു. ഇതിനിടെ പുല്ല്‌ ചെത്തുന്നതിനായി പാടത്തേക്കിറങ്ങിയ കനകനെ കാണാതായതിനെ തുടർന്ന് വിനോദും വിഷ്‌ണുവും അന്വേഷിച്ച്‌ പോവുകയും അപകടത്തിൽപ്പെടുകയുമായിരുന്നുവെന്നാണ് നിഗമനം.

Also Read: വെള്ളം ചൂടാക്കുന്നതിനിടയിൽ 8 വയസുകാരിക്ക് ഷോക്കേറ്റു, രക്ഷിക്കാന്‍ ശ്രമിച്ച് മുത്തച്ഛനും മുത്തശ്ശിയും, 3 പേരും മരിച്ചു

അയൽവാസികൾ ചേർന്ന് മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊച്ചറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. വീടിന്‌ സമീപമുള്ള ഏലത്തോട്ടത്തിൽ മരം വീണതിനെ തുടർന്ന് പാടത്തേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണതാണ് അപകടത്തിനിടയാക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.