ഇടുക്കി : കൊവിഡ് കാലത്ത് ദുരിതത്തിലായ കുടുംബങ്ങൾക്ക് സഹായവുമായി ഫാ. അലക്‌സാണ്ടർ കുരീക്കാട്ടിലും സംഘവും. കൊവിഡ് ബാധിതരായവരടക്കമുള്ള ഒരു വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും നാല് കിലോ കപ്പവീതം എത്തിച്ച് നല്‍കുകയാണ് ഈ വൈദികന്‍. രണ്ട് പ്രളയത്തിന് ശേഷം കൊവിഡും പിടി മുറുക്കുമ്പോള്‍ പ്രതിരോധം തീര്‍ക്കുകയാണ് മലയോര ജനത. പരസ്‌പര സഹായത്തോടെ പട്ടിണിയില്ലാതെ മുന്നോട്ട് പോവുകയെന്ന ലക്ഷ്യമാണ് ഇവർക്ക് മുന്നിലുള്ളത്.
Also Read: ഭാര്യയുടെ മരണം, നടൻ ഉണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്തി
പട്ടിണി രൂക്ഷമാണെന്ന് ചില കുടുംബങ്ങൾ പഞ്ചായത്തംഗം സുരേഷ് പള്ളിയാടിയെ അറിയിച്ചിരുന്നു. തുടർന്ന് വാർഡ് മെമ്പർ മുൻകൈയെടുത്ത് പ്രദേശത്ത് കപ്പ വിതരണം ചെയ്‌തു. സാഹചര്യം മനസ്സിലാക്കിയ വൈദികനും മെമ്പറോടൊപ്പം കൂടിയതോടെ എല്ലാ വീടുകളിലും കപ്പ വിതരണം ചെയ്യാൻ കഴിഞ്ഞു. വാർഡ് മെമ്പറും, റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളുമാണ് മഞ്ഞപ്പെട്ടിയിലെ കൃഷിയിടത്തിൽ നിന്നും കപ്പ വിളവെടുത്ത് വിതരണം ചെയ്യാൻ വൈദികനൊപ്പമുള്ളത്.
നെടുങ്കണ്ടത്തെ മേഴ്‌സി ഹോമിൻ്റെ ചുമതല വഹിക്കുന്ന ഫാ. അലക്‌സാണ്ടർ ഇതുവരെ 250 കുടുംബങ്ങൾക്കാണ് സൗജന്യമായി കപ്പ വിതരണം ചെയ്തത്. ഇതുവരെ 1000 കിലോ കപ്പ മേഖലയിലെ വിവിധ കുടുംബങ്ങൾക്ക് എത്തിച്ച് നൽകിയിട്ടുണ്ട്. ജോലി നഷ്‌ടമായ 200 കുടുംബങ്ങൾ ഉൾപ്പെടെ വാർഡിൽ 800 വീടുകളാണുള്ളത്. കൊവിഡ് ബാധിതരുള്ള 28 കുടുംബങ്ങളും ഇതില്‍പ്പെടും. വരും ദിവസങ്ങളിൽ കൂടുതൽ ഭക്ഷ്യ വിഭവങ്ങളും മരുന്നുകളും എത്തിക്കാനാണ് ഇവരുടെ തീരുമാനം.