ETV Bharat / state

ചൂട് കൂടുന്നു; ഏലത്തിന് കൃത്രിമ തണലൊരുക്കി കര്‍ഷകര്‍ - idukki agricultural news

വേനലാരംഭത്തില്‍ തന്നെ ഉണ്ടായിരിക്കുന്ന കടുത്ത ചൂട് ഏലം കൃഷിയുടെ പരിപാലനത്തിന് പ്രതിസന്ധിയാകുന്നു.

കടുത്ത ചൂട്  ഏലത്തിന് കൃത്രിമ തണലൊരുക്കി കര്‍ഷകര്‍  Farmers provide artificial shade for cardamom  cardamom cultivation  idukki agricultural news  ഇടുക്കി
കടുത്ത ചൂട്; ഏലത്തിന് കൃത്രിമ തണലൊരുക്കി കര്‍ഷകര്‍
author img

By

Published : Jan 14, 2020, 3:18 PM IST

Updated : Jan 14, 2020, 4:35 PM IST

ഇടുക്കി: വേനല്‍ ആരംഭത്തില്‍ തന്നെ ചൂടിന്‍റെ കാഠിന്യമേറിയതോടെ പ്രധാന നാണ്യവിളയായ ഏലത്തിന് കൃത്രിമ തണലൊരുക്കുകയാണ് കര്‍ഷകര്‍. ഏലച്ചെടികള്‍ക്ക് മുകളില്‍ പച്ചനെറ്റ് വലിച്ച് കെട്ടിയാണ് കര്‍ഷകര്‍ തണലൊരുക്കുന്നത്. നിലവില്‍ ഏലക്കായ്ക്ക് കിലോഗ്രാമിന് നാലായിരത്തിന് മുകളിലാണ് വില. ഏലം വില റെക്കോഡിലേയ്ക്ക് എത്തിയെങ്കിലും വേനലാരംഭത്തില്‍ തന്നെ ഉണ്ടായിരിക്കുന്ന കടുത്ത ചൂട് ഏലം കൃഷിയുടെ പരിപാലനത്തിന് പ്രതിസന്ധിയാണ്.

ചൂട് കൂടുന്നു; ഏലത്തിന് കൃത്രിമ തണലൊരുക്കി കര്‍ഷകര്‍

മുപ്പത് ശതമാനത്തിലധികം തണലും തണുപ്പും ആവശ്യമായ ഏലത്തിന് നനവെത്തിക്കാന്‍ ജല ദൗര്‍ലഭ്യം നേരിടുന്ന മേഖലകളില്‍ ഏലച്ചെടികള്‍ക്ക് തണലൊരുക്കാന്‍ പച്ച നെറ്റുകള്‍ വലിച്ച് കെട്ടുകയാണ് കര്‍ഷകര്‍. നെറ്റിന് നല്ലതുക മുടക്കാകുമെങ്കിലും വേനല്‍ കാലത്ത് കൃത്യമായ കൃഷി പരിപാലനം നടത്തി മുമ്പോട്ട് പോകാന്‍ കഴിഞ്ഞാല്‍ വരും വര്‍ഷത്തെ ഉല്‍പ്പാദനത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നും വില നിലനിന്ന് കിട്ടിയാല്‍ മികച്ച ലാഭം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് കര്‍ഷകര്‍.

Intro:വേനല്‍ ആരംഭത്തില്‍തന്നെ ചൂടിന്റെ കാഠിന്യമേറിയതോടെ പ്രധാന നാണ്യവിളയായ ഏലത്തിന് ക്രിത്രിമ തണലൊരുക്കുകയാണ് കര്‍ഷകര്‍. ഏലച്ചെടികള്‍ക്ക് മുകളില്‍ പച്ചനെറ്റ് വലിച്ച് കെട്ടിയാണ് കര്‍ഷകര്‍ തണലൊരുക്കുന്നത്.Body:ഏലം വില റിക്കോഡിലേയ്ക്ക് എത്തിയതോടെ കുട്ടികളെ പോലെയാണ് കര്‍ഷകര്‍ ഏലചെടികള്‍ പരിപാലിക്കുന്നത്. എന്നാല്‍ വേനല്‍ ആരംഭത്തില്‍ തന്നെ ഉണ്ടാടായിരിക്കുന്ന കടുത്ത ചൂട് ഏലം കൃഷിയുടെ പരിപാലനത്തിന് പ്രതിസന്ധിയാകുന്നു. മുപ്പത് ശതമാനത്തിലധികം തണലും തണുപ്പും ആവശ്യമായ ഏലത്തിന് നനവെത്തിക്കാന്‍ ജല ദൗര്‍ലഭ്യം നേരിടുന്ന മേഖലകളില്‍ എലച്ചെടികള്‍ക്ക് തണലൊരുക്കാന്‍ പച്ച നെറ്റുകള്‍ വലിച്ച് കെട്ടുകയാണ് കര്‍ഷകര്‍. നെറ്റിന് നല്ലതുക മുടക്കാകുമെങ്കിലും വേനല്‍ കാലത്ത് കൃത്യമായ കൃഷി പരിപാലനം നടത്തി മുമ്പോട്ട് പോകാന്‍ കഴിഞ്ഞാല്‍ വരും വര്‍ഷത്തെ ഉല്‍പ്പാദനത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നും വില നിലനിന്ന് കിട്ടിയാല്‍ മികച്ച ലാഭം ലഭിക്കുമെന്ന പ്രതീക്ഷയാണ് കര്‍ഷകര്‍ക്ക്.

ബൈറ്റ്. സെബാസ്റ്റ്യന്‍, കര്‍ഷകന്‍. Conclusion:നിലവില്‍ ഏലക്കായ്ക്ക് കിലോഗ്രാമിന് നാലായിരത്തിന് മുകളിലാണ് വില. മറ്റ് കാര്‍ഷിക മേഖല കനത്ത തരിച്ചടി നേരിടുമ്പോളും ഏലത്തിന്റെ വില ഉയര്‍ന്ന് നിന്നാല്‍ കടുത്ത സാമ്പത്തീക പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുമെന്നും കര്‍ഷകര്‍ പറയുന്നു
Last Updated : Jan 14, 2020, 4:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.