ഇടുക്കി: കൃഷിക്ക് ആവശ്യമായ വളങ്ങളും കാർഷിക ഉപകരണങ്ങളും സൗജന്യമായി എത്തിച്ചു നൽകി തോപ്രാംകുടി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കൂട്ടായ്മ. കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായ കർഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിക്ക് ആവശ്യമായ വളങ്ങളും കാർഷിക ഉപകരണങ്ങളും ഇവർ സൗജന്യമായി എത്തിച്ചു നൽകുന്നത്. ജില്ലയിലെ വിവിധ മേഖലകളിലായി ഇതുവരെ 250 ലധികം കർഷകർക്ക് സഹായം എത്തിച്ചു നൽകി. രാജകുമാരിയിലെ കർഷകർക്ക് കാർഷിക ഉപകരണങ്ങളും വളവും വിതരണം നടത്തി ഇടുക്കി എംപി അഡ്വ ഡീൻ കുര്യാക്കോസ് പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷി പരിപാലനം നടത്താൻ ആവശ്യമായ ടാങ്കുകളും കക്കയും കർഷകർക്ക് വിതരണം ചെയ്തു. ഫാർമേഴ്‌സ് പ്രൊഡ്യൂസർ പ്രസിഡന്‍റ് സാജോ പന്തത്തല, കർഷകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
കര്‍ഷകര്‍ക്ക് കൈത്താങ്ങായി തോപ്രാംകുടി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കൂട്ടായ്മ - farmers producers forum
കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായ കർഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിക്ക് ആവശ്യമായ വളങ്ങളും കാർഷിക ഉപകരണങ്ങളും സൗജന്യമായി എത്തിച്ചു നൽകുന്നത്.