ഇടുക്കി: പാമ്പാടുംപാറയിൽ കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തു. നെല്ലിപ്പാറ സ്വദേശിയായ മാവോലില്‍ സന്തോഷിനെയാണ് കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ചെറുകിട കര്‍ഷകനായ സന്തോഷിന് ബാങ്ക് വായ്‌പയും വാഹന വായ്‌പയും ഉണ്ടായിരുന്നു. പൂര്‍ണമായി കൃഷിയെ ആശ്രയിച്ചായിരുന്നു സന്തോഷിന്‍റെ കുടുംബം ജീവിച്ചിരുന്നുത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്‌ഡൗണ്‍ തിരിച്ചടിയായി. വരുമാനം നിലച്ചതോടെ വായ്‌പ തിരിച്ചടവും മുടങ്ങി.
also read: ഉരുൾപൊട്ടൽ ഭീഷണിയുള്ളിടത്ത് 250 അടിയില്‍ കാറ്റാടിയന്ത്രങ്ങളുടെ നിര്‍മാണം;പരാതി നല്‍കി കുടുംബം
വാഹനത്തിന്‍റെ സിസി അടക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുമായിരുന്നെന്നും ആത്മഹത്യ അല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും സന്തോഷ് മുമ്പ് പറഞ്ഞിരുന്നതായി ഭാര്യ ഗീത പറഞ്ഞു.
ബുധനാഴ്‌ച രാവിലെ പത്രമെടുക്കാന്‍ പോയ സന്തോഷ് മടങ്ങിവരാത്തിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടില്‍ നിന്നും ആത്മഹത്യ കുറുപ്പ് കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കൃഷിയിടത്തില്‍ സന്തോഷ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.