ETV Bharat / state

മണ്ണിടിച്ചിൽ ഭീതിയിൽ പരിവര്‍ത്തനമേട്ടിലെ കുടുംബങ്ങള്‍

രാത്രിയില്‍ കനത്ത മഴ പെയ്യുമ്പോള്‍ പ്രായമാവരും കുട്ടികളുമായി അയല്‍ വീടുകളിലേയ്ക്ക് പോകേണ്ട അവസ്ഥയിലാണ് പരിവര്‍ത്തനമേട്ടിലെ രണ്ട് കുടുംബങ്ങള്‍.

Families in parivarthanamett in for fear of landslides  മണ്ണിടിച്ചിൽ ഭീതിയിൽ പരിവര്‍ത്തനമേട്ടിലെ കുടുംബങ്ങള്‍  മണ്ണിടിച്ചിൽ  പരിവര്‍ത്തനമേട്  landslides  mud slide
മണ്ണിടിച്ചിൽ ഭീതിയിൽ പരിവര്‍ത്തനമേട്ടിലെ കുടുംബങ്ങള്‍
author img

By

Published : Oct 24, 2021, 9:58 PM IST

ഇടുക്കി: കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഭീതിയില്‍ കഴിയുന്ന നിരവധി കുടുംബങ്ങളുണ്ട് ഇടുക്കിയില്‍. മഴ ശക്തി പ്രാപിക്കുമ്പോള്‍ അയല്‍ വീടുകളില്‍ അഭയം പ്രാപിയ്‌ക്കേണ്ട അവസ്ഥയിലാണ് ജില്ലയിൽ പലരും. തുടര്‍ച്ചയായി വീടിന് സമീപത്ത് നിന്നും മണ്ണിടിയുന്നതിന്‍റെ ആശങ്കയിലാണ് നെടുങ്കണ്ടം പരിവര്‍ത്തനമേട്ടിലെ രണ്ട് കുടുംബങ്ങള്‍.

മണ്ണിടിച്ചിൽ ഭീതിയിൽ പരിവര്‍ത്തനമേട്ടിലെ കുടുംബങ്ങള്‍

പരിവര്‍ത്തനമേട് സ്വദേശികളായ മന്നിക്കല്‍ ശശി, ഈന്തനാനിക്കല്‍ ഓമന എന്നിവരുടെ വീടുകളുടെ സമീപത്ത് പല തവണ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. മലമുകളില്‍ നിന്നും ഒഴുകിയെത്തുന്ന മഴവെള്ളം ഈ വീടുകളുടെ സമീപത്ത് കൂടിയാണ് കടന്ന് പോകുന്നത്. വെള്ളം ഇറങ്ങി, മണ്ണ് വിണ്ട് കീറി ഇരിയ്ക്കുന്നതും അപകടാവസ്ഥ വര്‍ധിപ്പിക്കുന്നു. രാത്രിയില്‍ കനത്ത മഴ പെയ്യുമ്പോള്‍ പ്രായമാവരും കുട്ടികളുമായി അയല്‍ വീടുകളിലേയ്ക്ക് പോകേണ്ട അവസ്ഥയിലാണ് ഇവര്‍.

വീടുകള്‍ക്ക് മുകള്‍ഭാഗത്ത് കൂടി കടന്ന് പോകുന്ന ഗ്രാമീണ പാതയിലെ കല്‍കെട്ട് വെള്ളം ഇറങ്ങി തകരുമോ എന്ന ആശങ്കയും ഉണ്ട്. മഴക്കാലത്ത് വീടുകള്‍ക്ക് സമീപത്ത് നിന്ന് ഉറവ ഉത്ഭവിയ്ക്കുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നു. ഭയന്ന് വിറച്ച് മഴകാലത്തെ അതിജീവിയ്‌ക്കേണ്ട ഗതികേടിലാണ് ഈ കുടുംബങ്ങള്‍. വാസയോഗ്യമായ മറ്റൊരു പ്രദേശത്ത് വീട് ഒരുക്കി നല്‍കാന്‍ അധികൃതര്‍ തയാറാവണമെന്നാണ് ഇവരുടെ ആവശ്യം.

Also Read: സ്‌കൂട്ടറിൽ ഒറ്റക്കു യാത്ര ചെയ്യുന്ന യുവതികളെ പിൻതുടർന്ന് ദേഹോപദ്രവം; പ്രതി അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.