ETV Bharat / state

മാങ്കുളത്ത് എക്‌സൈസ് സംഘം 400 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു

ചാരായ നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന 400 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. സംഭവത്തില്‍ അടിമാലി എക്‌സൈസ് നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം രണ്ട് പേര്‍ക്കെതിരെ അബ്‌കാരി ആക്‌ട് പ്രകാരം കേസെടുത്തു

excise team news seizes fort news കോട പിടികൂടി വാര്‍ത്ത എക്‌സൈസ് സംഘം വാര്‍ത്ത
വാഷ് പിടികൂടി
author img

By

Published : Jul 24, 2020, 11:56 PM IST

ഇടുക്കി: മാങ്കുളം അമ്പതാംമൈല്‍ ഭാഗത്തു നിന്നും അടിമാലി എക്‌സൈസ് നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം ചാരായ നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന 400 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. മൂന്ന് പ്ലാസ്റ്റിക് ബാരലുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. രാജപ്പന്‍ സിറ്റിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ചെങ്കുത്തായ മലമുകളില്‍ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. സംഭവത്തില്‍ കോട്ടായില്‍ ബിനോയി ജോസഫ്, ബിബിന്‍ ജോസഫ് എന്നിവര്‍ക്കെതിരെ അബ്‌കാരി ആക്‌ട് പ്രകാരം കേസെടുത്തു. പ്രതികള്‍ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദ് പറഞ്ഞു.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദിന്‍റെ നേതൃത്വത്തില്‍ അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം ചാരായ നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന 400 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു.

ഇരുവരും ചേര്‍ന്ന് നാളുകളായി മാങ്കുളത്ത് ചാരായ വില്‍പ്പന നടത്തി വരികയായിരുന്നതായി വിവരം ലഭിച്ചതായി നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമ്പതാംമൈല്‍ മേഖലയില്‍ ചാരായ നിര്‍മ്മാണവും വില്‍പ്പനയും വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എം കെ പ്രസാദിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്‍റീവ് ഓഫീസറായ കെ എസ് അസീസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മീരാന്‍ കെ എസ്, രഞ്ജിത്ത് കവി ദാസ്, ശരത് എസ് പി എന്നിവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.