ETV Bharat / state

ഏലത്തോട്ടത്തില്‍ സൂക്ഷിച്ച ചാരായവും കോടയും പിടികൂടി

author img

By

Published : May 19, 2021, 10:17 PM IST

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ഇടുപക്കി പുളിയന്‍മലയിലെ ഏലത്തോട്ടത്തില്‍ സൂക്ഷിച്ചിരുന്ന ചാരായവും കോടയും ഉടുമ്പന്‍ചോല എക്‌സൈസ് സംഘം പിടികൂടി.

ഏലത്തോട്ടത്തില്‍ സൂക്ഷിച്ച ചാരായവും കോടയും പിടികൂടി എക്‌സൈസ്  ചാരായവും കോടയും പിടികൂടി എക്‌സൈസ്  Excise seized counterfeit liquor kept in the spice garden  spice garden  Excise seized counterfeit liquor  വ്യാജ മദ്യം പിടികൂടി  ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ വ്യാജ വാറ്റ് സംഘങ്ങള്‍ സജീവം.  counterfeit liquor groups are active in various parts of the High Range.
ഏലത്തോട്ടത്തില്‍ സൂക്ഷിച്ച ചാരായവും കോടയും പിടികൂടി എക്‌സൈസ്

ഇടുക്കി: പുളിയന്‍മലയിലെ ഏലത്തോട്ടത്തില്‍ സൂക്ഷിച്ചിരുന്ന ചാരായവും കോടയും പിടികൂടി. ലോക്ക്ഡൗണ്‍ സൗഹചര്യത്തില്‍ ഹൈറേഞ്ചിന്‍റെ വിവിധ മേഖലകളില്‍ വ്യാജ വാറ്റ് സംഘങ്ങള്‍ സജീവമായിരിക്കുകയാണ്.

ALSO READ: ഇടുക്കി രാജകുമാരി പഞ്ചായത്തില്‍ കൊവിഡ് പ്രതിദിന കണക്കിൽ വർധനവ്

പുളിയന്‍മല വെട്ടിക്കല്‍ നിതിലിന്‍റെ ഉടമസ്ഥയിലുള്ള കൃഷിയിടത്തില്‍ ഒരുക്കിയിരുന്ന വ്യാജവാറ്റ് കേന്ദ്രമാണ് ഉടുമ്പന്‍ചോല എക്‌സൈസ് സംഘം നശിപ്പിച്ചത്. ഏലത്തോട്ടത്തിലെ മോട്ടോര്‍ പുരയോട് ചേര്‍ന്നാണ് വ്യാജ വാറ്റ് നടത്തിയിരുന്നത്. ബാരലില്‍ സൂക്ഷിച്ചിരുന്ന 400 ലിറ്റര്‍ കോട നശിപ്പിച്ചു. ഇവിടെ നിന്നും അഞ്ച് ലിറ്റര്‍ ചാരായവും കണ്ടെത്തി. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ തോട്ടം മേഖലിയില്‍ ചില്ലറ വില്‍പ്പന നടത്തുന്നതിനായാണ് ചാരായം തയ്യാറാക്കിയതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഉടുമ്പന്‍ചോല എക്‌സൈസ് പ്രിവന്‍റീവ് ഓഫീസര്‍ സതീഷ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.