ഇടുക്കി: ജില്ലയിൽ രണ്ടു കേസുകളിലായി 300 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. നെടുങ്കണ്ടം, തങ്കമണി റേഞ്ചുകളിലെ എക്സൈസ് സംഘങ്ങളാണ് പരിശോധന നടത്തിയത്. ശാന്തൻപാറ വാക്കോടസിറ്റിയിൽ ചാരായം നിർമ്മിക്കുന്നതിനായി വീടിനു സമീപത്തെ ശുചിമുറിയിൽ തയ്യാറാക്കി വെച്ചിരുന്ന 100 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് നെടുങ്കണ്ടം എക്സൈസ് സംഘം പിടികൂടിയത്. മതിലേരിയിൽ എംഎ അനൂപിൻ്റെ പേരിൽ കേസെടുത്തു. ചാരായ വിൽപന നടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
മറ്റൊരു കേസിൽ വാത്തിക്കുടിയിൽ പുരയിടത്തോട് ചേർന്ന് നടത്തിയ വ്യാജമദ്യ നിർമ്മാണം തങ്കമണി എക്സൈസ് സംഘം പിടികൂടി.വാത്തിക്കുടി ഞാറക്കവല മത്തൻ കുന്നേൽ വർഗീസിനെതിരെ കേസെടുത്തു. പത്ത് ലിറ്റർ ചാരായവും 200 ലിറ്റർ കോയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.വീടിന് സമീപത്തെ ഷെഡിലായിരുന്നു ചാരായ നിർമ്മാണം നടത്തിയിരുന്നത്.പ്രതി ഓടി രക്ഷപെട്ടു.തങ്കമണി എക്സൈസ് റേഞ്ച് ഓഫീസർ മനോജ് മാത്യുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
നെടുങ്കണ്ടത്ത് നടത്തിയ റെയ്‌ഡിൽ 300 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും പിടിച്ചെടുത്തു - ഇടുക്കി
രണ്ടു കേസുകളിലായിട്ടാണ് എക്‌സൈസ് ഇവ പിടിച്ചെടുത്തത്.