ഇടുക്കി: ലോക്ക്‌ഡൗണിനോടനുബന്ധിച്ച് വിദേശ മദ്യശാലകൾ പൂട്ടിയതോടെ ജില്ലയിൽ ചാരായ വാറ്റും വിൽപനയും വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇടുക്കി എക്‌സൈസ് സർക്കിൾ പരിധിയിൽ നാൽപ്പത്തിയെട്ട് അബ്‌കാരി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് കൊന്നത്തടി ഗ്രാമപഞ്ചായത്തിലാണ്.
Also Read: മാധ്യമപ്രവർത്തകരെ കൊവിഡ് മുൻനിര പോരാളികളാക്കണമെന്ന് സുപ്രീം കോടതിയില്‍ ഹർജി
ഇരുപത്തിനടുത്ത് കേസുകളാണ് കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ എട്ടു പ്രതികളെ അറസ്റ്റ് ചെയ്തു . ആറുപേർക്കെതിരെ കേസെടുത്തു. അയ്യായിരം ലിറ്ററിലധികം വാഷാണ് ഇവിടെനിന്നും പിടികൂടിയിട്ടുള്ളത്. എഴുപത്തിമൂന്ന് ലിറ്റർ ചാരായവും പിടിച്ചെടുത്തു. സർക്കാർ സ്ഥലങ്ങളിലും ഡാമിന്‍റെ പരിസരങ്ങളിലുമായാണ് വ്യാപകമായ രീതിയിൽ ചാരായം വാറ്റുന്നത്. പ്രധാന ടൗണുകളിലെല്ലാം വ്യാപകമായ രീതിയിലാണ് ചാരായവിൽപ്പന നടത്തിവരുന്നത്.