ETV Bharat / state

എസ്റ്റേറ്റ് ലയങ്ങള്‍ ശോചനീയാവസ്ഥയില്‍  ;തൊഴിലാളികൾ ദുരിതത്തിൽ

author img

By

Published : Nov 2, 2020, 2:16 PM IST

തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട എസ്റ്റേറ്റ് മാനേജ്മെൻ്റുകൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

ഇടുക്കി  എസ്റ്റേറ്റ് ലയങ്ങൾ  തൊഴിലാളികൾ ദുരിതത്തിൽ  തോട്ടം തൊഴിലാളികൾ  എസ്റ്റേറ്റ് ലയൻസ്  എസ്റ്റേറ്റ് മാനേജ്മെൻ്റ്  idukki  estate  estate workers  estate management
എസ്റ്റേറ്റ് ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കപ്പെടുന്നില്ല;തൊഴിലാളികൾ ദുരിതത്തിൽ

ഇടുക്കി: പതിറ്റാണ്ടുകൾക്കു മുൻപ് പണികഴിപ്പിച്ച, ഏതുനിമിഷവും നിലം പതിക്കാറായ എസ്റ്റേറ്റ് ലയങ്ങളിലാണ് ചിന്നക്കനാൽ, മൂന്നാർ അടക്കമുള്ള വിവിധ എസ്റ്റേറ്റുകളിലെ തോട്ടം തൊഴിലാളികൾ ഇന്നും അന്തിയുറങ്ങുന്നത് . മേൽക്കൂരകൾ കാറ്റെടുക്കാതിരിക്കാനായി മണൽ നിറച്ച ചാക്കുകളെയാണ് ഇവർ ആശ്രയിക്കുന്നത്. കാലപ്പഴക്കത്താൽ ഭിത്തികൾ വിണ്ടുകീറുകയും അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത അവസ്ഥയിലുമാണ് ജനങ്ങൾ കഴിയുന്നത്. ഓരോ മഴക്കാലത്തിനു മുൻപും എസ്റ്റേറ്റ് ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറയുമെങ്കിലും വർഷങ്ങളായി യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. എസ്‌റ്റേറ്റുകളുടെ ശോചനീയാവസ്ഥ മനസ്സിലാക്കാനെത്തിയ അധികൃതരോട് തൊഴിലാളികൾ പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തോട്ടം തൊഴിലാളികൾ താമസിക്കുന്ന എസ്റ്റേറ്റ് ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് സർക്കാർ നിർദ്ദേശം ഉണ്ടെെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിച്ച് തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം എസ്റ്റേറ്റ് മാനേജ്മെൻ്റുകൾക്കാണ്. എന്നാൽ കാലങ്ങളായി ഇത് നടപ്പിലാക്കുന്നതിന് മാനേജ്മെന്‍റ് തയാറാകുന്നില്ല. വിഷയത്തിൽ അധികൃതർ കാര്യക്ഷമമായി ഇടപെടാത്തതാണ് ഇതിന് കാരണമെന്നാണ് ആരോപണം. അതിനാൽ സർക്കാർ അടിയന്തരമായി ഇടപെടണം എന്നാണ് തൊഴിലാളികളുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.