ഇടുക്കി: ജില്ലയില്‍ ദേശീയപാതയുടെ ഭൂമി കൈയേറി ഏലം കൃഷി. കൊച്ചി- ധനുഷ്‌കോടി പാതയില്‍ നിര്‍മാണം പുരോഗമിക്കുന്ന പൂപ്പാറ- ബോഡിമെട്ട് ഭാഗങ്ങളിൽ വെള്ളം ഒഴുകി പോകുന്നതിനായി നിര്‍മിച്ചിരിയ്ക്കുന്ന ഓടയ്ക്ക് സമീപത്തായാണ് സ്വകാര്യ വ്യക്തികള്‍ ഏല ചെടികള്‍ നട്ടിരിക്കുന്നത്. ഏകദേശം പത്ത് കിലോമീറ്ററോളം ദൈര്‍ഘ്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ ഏല കൃഷി ഇറക്കിയിട്ടുണ്ട്.
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ വികസനത്തിനായി പ്രദേശത്ത് നിന്നും വന്‍ തോതില്‍ മണ്ണ് നീക്കിയ ശേഷമാണ് നിര്‍മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. നിലവില്‍ പല മേഖലകളിലും റോഡിനോട് ചേര്‍ന്ന് വലിയ മണ്‍തിട്ടകള്‍ ഉണ്ട്. കാര്‍ഷിക ജോലികള്‍ക്കായി മണ്ണിളക്കിയാല്‍ ഈ ഭാഗങ്ങള്‍ ഇടിയുന്നതിന് കാരണമാകും.
റോഡിനോട് ചേര്‍ന്ന് മണ്ണിടിച്ചില്‍ സാധ്യത തടയുന്നതിനായി ആവശ്യമെങ്കില്‍ കല്‍കെട്ടുകള്‍ നിര്‍മിക്കേണ്ട ഭാഗങ്ങളിലാണ് കൃഷി ഇറക്കിയിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, പ്രദേശത്ത് മണ്ണിടിയുകയും പാറക്കല്ലുകള്‍ റോഡിലേയ്ക്ക് പതിയ്ക്കുകയും ചെയ്തിരുന്നു.
Also Read: India Report First Omicron: കര്‍ണാടകയില്‍ രാജ്യത്തെ ആദ്യ ഒമിക്രോൺ സ്ഥിരീകരിച്ചു