ഇടുക്കി : മൂന്നാറിൽ വീണ്ടും കാട്ടാനയാക്രമണം. പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടുകൊമ്പൻ നല്ലതണ്ണി കല്ലാർ എസ്റ്റേറ്റിൽ മുത്തുമന്നാറുടെ ഉടമസ്ഥതയിലുള്ള റേഷൻകടയ്ക്ക് നാശം വരുത്തി. കടയുടെ മേൽക്കൂര പൊളിച്ച് കാട്ടാന അരിച്ചാക്ക് കൈക്കലാക്കി. ഈ സമയം കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന യുവാവ് ബഹളം വച്ചതോടെ കാട്ടാന അരിച്ചാക്ക് ഉപേക്ഷിച്ച് മടങ്ങി.
ഇന്നലെ (ഒക്‌ടോബർ 16) പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ആന റേഷൻകടയുടെ മേൽക്കൂര നശിപ്പിച്ചു. സമീപത്തെ കറുപ്പ സ്വാമി ക്ഷേത്രത്തിൻ്റെ ഗേറ്റും ലയത്തിന് സമീപം നിർത്തിയിട്ടിരുന്ന ജീപ്പിൻ്റെ ചില്ലും തകര്‍ത്തിട്ടുണ്ട്.
Also read: video: ജീവനാണ് വലുത്, കാട്ടാനക്കൂട്ടത്തെ പേടിച്ച് മരത്തിന് മുകളിലിരുന്നത് ഒന്നര മണിക്കൂർ
കഴിഞ്ഞ കുറച്ച് നാളുകളായി പടയപ്പയെ മൂന്നാറിൻ്റെ ജനവാസ മേഖലയിൽ കണ്ടിരുന്നില്ല. തോട്ടം മേഖലയിൽ വീണ്ടും കാട്ടുകൊമ്പൻ്റെ സാന്നിധ്യം ഉണ്ടായിട്ടുള്ളത് കുടുംബങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.