ETV Bharat / state

ഹൈക്കോടതി ഉത്തരവിന് ശേഷം അരിക്കൊമ്പൻ തകർത്ത 18-ാമത്തെ വീട്, വീട്ടുകാർ രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

author img

By

Published : Apr 11, 2023, 11:06 AM IST

ഇന്നലെ രാത്രി ഒന്നരയോടെ ചിന്നക്കനാൽ പഞ്ചായത്തിലെ സൂര്യനെല്ലി ആദിവാസികുടിയിൽ എത്തിയ അരിക്കൊമ്പൻ വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു. കോളനി നിവാസിയായ ലീലയുടെ വീടാണ് കാട്ടാന തകർത്തത്.

elephant attack in idukki  elephant attack  wilf life attack  arikkomban  parambikulam  wild elephant attack  idukki elephant attack  കാട്ടാന ആക്രമണം  അരിക്കൊമ്പൻ  കാട്ടാന  elephant  കാട്ടാന വീട് തകർത്തു  അരിക്കൊമ്പൻ  അരിക്കൊമ്പൻ വീട് തകർത്തു  അരിക്കൊമ്പൻ ആക്രമണം  ഇടുക്കി അരിക്കൊമ്പൻ  സൂര്യനെല്ലി  ചിന്നക്കനാൽ
കാട്ടാന ആക്രമണം
വീട്ടുടമയുടെ പ്രതികരണം

ഇടുക്കി: ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം. ഇന്നലെ രാത്രി ഒന്നരയോടെ ചിന്നക്കനാൽ പഞ്ചായത്തിലെ സൂര്യനെല്ലി ആദിവാസികുടിയിൽ എത്തിയ അരിക്കൊമ്പൻ വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു. കോളനി നിവാസിയായ ലീലയുടെ വീടാണ് കാട്ടാന തകർത്തത്.

ആക്രമണം നടക്കുമ്പോൾ ലീലയും മകളും കൊച്ചുമകനും വീട്ടിൽ ഉറങ്ങുകയായിരുന്നു. അടുക്കള തകർക്കുന്ന ശബ്‌ദം കേട്ട് ഉണർന്ന ഇവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. അടുക്കള തകർത്ത കൊമ്പൻ അരി തിന്നതിന് ശേഷം വീടിന്‍റെ മുൻവശവും ഇടിച്ചു നിരത്തി. തലനാരിഴക്കാണ് തങ്ങളുടെ ജീവൻ രക്ഷപ്പെട്ടതെന്ന് ലീല പറഞ്ഞു.

അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിച്ചു മാറ്റുന്നതിന് വേണ്ടിയുള്ള ഉത്തരവ് ഇറങ്ങിയതിന് ശേഷം പതിനെട്ടാമത്തെ വീടാണ് കാട്ടാന ഇടിച്ചു തകർക്കുന്നത്. നിലവിൽ ഇവിടെ നിന്നും പിടിച്ചു മാറ്റുന്നതിന് ഹൈക്കോടതി ഉത്തരവ് നൽകിയെങ്കിലും റേഡിയോ കോളർ എത്താത്തതിനാൽ നടപടികളിലേക്ക് വനം വകുപ്പ് കടന്നിട്ടില്ല. ഇതിനെതിരെയും പ്രതിഷേധം ഉയർന്നുവരുന്നുണ്ട്.

അതേസമയം, റേഡിയോ കോളർ എത്തിയതിന് ശേഷം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള യോഗവും മോക്ഡ്രില്ലുമടക്കം നടത്താനാണ് വനംവകുപ്പിന്‍റെ തീരുമാനം.

കാട്ടാനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധം: ചിന്നക്കനാലിൽ ഭീഷണിയായ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധം തുടരുകയാണ്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിലൂടെ 6 പഞ്ചായത്തുകളെ ബാധിക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. അരിക്കൊമ്പനെ പറമ്പിക്കുളത്തെ മുതുവാരച്ചാലിലേക്ക് മാറ്റാണ് ഹൈക്കോടതി ഉത്തരവ്.

ചിന്നക്കനാൽ സന്ദർശിച്ച അഞ്ചംഗ വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ച് പറമ്പികുളത്തെ വനത്തിൽ വിടാനാണ് ഉത്തരവ്. പറമ്പികുളത്ത് മൊബൈലിന് റേഞ്ച് ഇല്ലാത്തതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാൻ ജിപിഎസ് സംവിധാനമുള്ള റേഡിയോ കോളർ ഘടിപ്പിക്കാനാണ് തീരുമാനം.

എന്നാൽ ഈ സംവിധാനമുള്ള റേഡിയോ കോളർ വനംവകുപ്പിന്‍റെ കൈവശമില്ലാത്തതിനാൽ അരിക്കൊമ്പനെ പിടിക്കാൻ കാലതാമസം നേരിടുകയാണ്. ഇതിനായി അസമിൽ നിന്ന് വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ കൈവശമുള്ള റേഡിയോ കോളർ വിമാന മാർഗം എത്തിക്കാനുള്ള നടപടികൾ വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

ദീർഘകാല പരിഹാരം വേണമെന്ന് കോടതി: കോടതി നിയോഗിച്ച വിദഗ്‌ധ സമിതിയാണ് അരിക്കൊമ്പനാവശ്യമായ ആവാസ വ്യവസ്ഥ പറമ്പിക്കുളത്ത് ഉണ്ടെന്നും അവിടേക്ക് മാറ്റാമെന്നും റിപ്പോർട്ട് നൽകിയത്. ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന ഒരു മൃഗത്തെ മാത്രം പിടികൂടുന്നത് പരിഹാരമാകില്ലെന്നും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷത്തിന് ദീർഘകാല പരിഹാരമാണ് വേണ്ടതെന്നും ആയിരുന്നു കോടതി വ്യക്തമാക്കിയത്.

ജസ്റ്റിസുമാരായ എകെ ജയശങ്കർ നമ്പ്യാരും പി ഗോപിനാഥും അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്‍റേതായിരുന്നു നിരീക്ഷണം. കോടതി വിധിക്ക് പിന്നാലെ അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റുന്നതിന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.

Also read: റേഡിയോ കോളര്‍ എത്താന്‍ വൈകും, ഒപ്പം പറമ്പിക്കുളത്തെ ജനരോഷവും; അരിക്കൊമ്പന്‍ ദൗത്യത്തില്‍ ആശങ്കയിലായി പ്രദേശവാസികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.