ETV Bharat / state

മകന്‍റെ പീഡനം; വൃദ്ധയ്ക്ക് സ്വന്തം വീട് നഷ്ടമായെന്ന് പരാതി - ഇടുക്കി local news updates

സ്വന്തം സ്ഥലം തട്ടിയെടുക്കാൻ മകൻ തന്നെ ഉപദ്രവിച്ചിരുന്നെന്നും വീട്ടിൽ നിന്നും തന്നെ പുറത്താക്കിയെന്നും ഇവർ ആരോപിക്കുന്നു. പരാതിയില്‍ നടപടിയുണ്ടാകുമെന്നും വീടും സ്ഥലവും തിരികെ ലഭിക്കുമെന്നും മേരിദാസ് പ്രതീക്ഷിക്കുന്നുണ്ട്.

മകന്റെ ക്രൂര പീഡനത്തെ തുടർന്ന് സ്വന്തം വീട്ടില്‍ അന്തിയുറങ്ങാന്‍ കഴിയാതെ എണ്‍പത്തിയൊന്ന് കാരി
author img

By

Published : Nov 17, 2019, 5:37 PM IST

Updated : Nov 17, 2019, 6:56 PM IST

ഇടുക്കി: മകന്‍റെ പീഡനത്തില്‍ വീടു വിട്ടിറങ്ങിയ വൃദ്ധ അധികൃതരുടെ കാരുണ്യം തേടുന്നു. ദേവികുളം കുരിശുമൂട്ടില്‍ മേരീദാസാണ് (81) മകനെതിരെ ദേവികുളം സബ് കലക്ടര്‍ക്കടക്കം പരാതി നല്‍കിയത്. നാല്‍പ്പത്തിയഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ശേഷം കൂലിവേല ചെയ്താണ് മേരി അഞ്ച് മക്കളെ വളർത്തിയത്.

മകന്‍റെ പീഡനം; വൃദ്ധയ്ക്ക് സ്വന്തം വീട് നഷ്ടമായെന്ന് പരാതി
മൂന്ന് പെണ്‍മക്കളെ വിവാഹം ചെയ്തയച്ചു. രണ്ട് ആണ്‍മക്കളില്‍ ഒരാള്‍ മരണപ്പെട്ടു. ഇതിന് ശേഷമാണ് മേരി മകൻ ക്ലമന്‍റിനൊപ്പം താമസം ആരംഭിച്ചത്. എന്നാല്‍ സ്വന്തം സ്ഥലം തട്ടിയെടുക്കാൻ മകൻ തന്നെ ഉപദ്രവിച്ചിരുന്നെന്നും വീട്ടിൽ നിന്നും തന്നെ പുറത്താക്കിയെന്നും ഇവർ ആരോപിക്കുന്നു.

ഇതേ തുടർന്ന് ഇവർ രാജാക്കാട് കള്ളിമാലിയിലുള്ള കരുണാഭവനില്‍ അഭയം തേടുകയായിരുന്നു. ഇതറിഞ്ഞ മകൾ മേരിദാസിനെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. മകന്‍ ക്ലമന്‍റ് സ്ഥിരമായി മര്‍ദ്ദിച്ചിരുന്നതായി മേരിദാസ് പറയുന്നു. വീടിന്‍റെ ഒരു മൂലയില്‍ ഇരുത്തിയാണ് ഭക്ഷണം നല്‍കിയിരുന്നത്. ചായിപ്പിലാണ് ഉറങ്ങാൻ അനുവദിച്ചിരുന്നതെന്നും മേരി ആരോപിക്കുന്നു. പരാതിയില്‍ നടപടിയുണ്ടാകുമെന്നും വീടും സ്ഥലവും തിരികെ ലഭിക്കുമെന്നും മേരിദാസ് പ്രതീക്ഷിക്കുന്നുണ്ട്.

Intro:മകന്റെ ക്രൂര പീഡനത്തെ തുടർന്ന് സ്വന്തം വീട്ടില്‍ അന്തിയുറങ്ങാന്‍ കഴിയാതെ എണ്‍പത്തിയൊന്ന് കാരിയായ അമ്മ . ദേവികളം കുരിശുമൂട്ടില്‍ മേരീദാസിയെന്ന വയോധിക ദേവികുളം സബ് കളക്ടര്‍ക്കടക്കം പരാതി നല്‍കി നീതിക്കായി കാത്തിരിക്കുകയാണ്..Body:ഹോള്‍ഡ്...

വി ഒ..

നാല്‍പ്പത്തിയഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ടതിന് ശേഷം ഏഴ് മക്കളെ മേരിയമ്മ കൂലിവേലചെയ്താണ് വളര്‍ത്തിയത്. മൂന്ന് പെണ്‍മക്കളെ വിവാഹം ചെയ്തയച്ചു. രണ്ട് ആണ്‍മക്കളില്‍ ഒരാള്‍ മരണപ്പെട്ടു. ഇതിന് ശേഷം മകന്റെ ഒപ്പമാണ് മേരിയമ്മ കഴിഞ്ഞ് വന്നിരുന്നത്. ഒരായുസ്സു മുഴുവന്‍ മക്കള്‍ക്ക് വേണ്ടി ജീവിച്ച അമ്മയുടെ ആകെയുള്ള സമ്പാദ്യമാണ് ദേവികുളം ഇരച്ചില്‍പാറയിലുള്ള അഞ്ച് സെന്റ് പട്ടയ ഭൂമിയും ഇതിലെ വീടും. എന്നാല്‍ മകന്‍ സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി മര്‍ദ്ദിച്ചും ക്രൂര പീഡനവും നടത്തി വീട്ടില്‍ നിന്നും ഇറക്കി വിട്ടു. ഇതിന് ശേഷം മേരിയമ്മ രാജാക്കാട് കള്ളിമാലിയിലുള്ള കരുണാഭവനില്‍ അഭയം തേടി. ഇവിടുത്തെ പച്ചക്കറി കൃഷിയുടെ വാര്‍ത്ത പുറത്ത് വന്നപ്പോളാണ് അമ്മയുടെ പടം പത്രത്തില്‍ കണ്ട് ഞെരിപ്പാലത്തുള്ള മകളും ഭര്‍ത്താവും ചെന്ന് അമ്മയെവീട്ടിലേയ്ക്ക് കൂട്ടികൊണ്ട് പോന്നു. എന്നാല്‍ താന്‍ അധ്വാനിച്ചു ഉണ്ടാക്കിയ വീട്ടില്‍ കിടന്ന് മരിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് മേരിയമ്മ പറയുന്നു.

ബൈറ്റ്...മേരിദാസ്..Conclusion:മകന്‍ മര്‍ദ്ദിക്കുമെന്നും ഭക്ഷണം നല്‍കുന്നത് വീടിന്റെ ഒരു മൂലയില്‍ ഇരുത്തിയാണ് എന്നും ചായിപ്പിലാണ് കിടത്തിയിരുന്നത് എന്നും അമ്മ നിറകണ്ണുകളോടെ പറയുന്നു. ഒരായുസ്സ് മുഴുവന്‍ മക്കള്‍ക്ക് വേണ്ടി ജീവിക്കുന്ന ഒരമ്മയ്ക്കും ഇങ്ങനെയൊരു വിധി ഉണ്ടാകരുതേയെന്ന പ്രാര്‍ത്ഥനയാണ് ഈ അമ്മയ്ക്കുള്ളത്..
Last Updated : Nov 17, 2019, 6:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.