ETV Bharat / state

പ്രതീക്ഷയുടെ ഉയിർത്തെഴുന്നേൽപ്പ് : പ്രത്യാശയുടെയും സഹനത്തിന്‍റെയും സന്ദേശവുമായി വീണ്ടുമൊരു ഈസ്റ്റർ

കുരിശുമരണത്തിന് ശേഷം മൂന്നാം നാൾ യേശുദേവൻ ഉയിർത്തെഴുന്നേറ്റതിന്‍റെ സ്‌മരണ പുതുക്കലാണ് ഈസ്റ്റർ

easter celebration today  easter  christian celebrating easter  ഈസ്റ്റർ  ഈസ്റ്റർ ദിനം  ഈസ്റ്റർ ദിനം  ഉയർത്തെഴുന്നേൽപ്പ്  ഇടുക്കി ഈസ്റ്റർ  ഇടുക്കി രൂപത മെത്രാൻ  ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ  പാതിരാ കുർബാന  ഈസ്റ്റർ പാതിരാ കുർബാന  തിരുക്കർമ്മങ്ങൾ ഈസ്റ്റർ
ഈസ്റ്റർ
author img

By

Published : Apr 9, 2023, 9:56 AM IST

പ്രത്യാശയുടെയും സഹനത്തിന്‍റെയും സന്ദേശവുമായി വീണ്ടുമൊരു ഈസ്റ്റർ

ഇടുക്കി : യേശുദേവൻ്റെ പുനരുത്ഥാന ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആചരിക്കുന്നു. ദേവാലയങ്ങളിൽ നടന്ന പാതിര കുർബാനയിലും പ്രത്യേക തിരുക്കർമ്മങ്ങളിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഇടുക്കി രൂപതയിൽ വാഴത്തോപ്പ് സെന്‍റ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകി.

ലോകത്തിന്‍റെ പാപങ്ങള്‍ മുഴുവന്‍ സ്വന്തം ചുമലിൽ ഏറ്റുവാങ്ങി തിന്മയെ തോൽപ്പിച്ച് യേശുനാഥൻ ഉയിർത്തെഴുന്നേറ്റതിന്‍റെ ഓർമ്മ ദിവസമാണ് ഈസ്റ്ററായി ആചരിക്കുന്നത്. ദാരിദ്ര്യത്തിന്‍റെയും അവശതയുടെയും അടിച്ചമര്‍ത്തലിന്‍റെയും ഇരയായി കഷ്‌ടതയുടെ പടുകുഴി ദര്‍ശിക്കുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെയും നവജീവിതത്തിന്‍റെയും ഉള്‍വിളിയും ഉത്സവവുമാണ് യേശുക്രിസ്‌തുവിന്‍റെ ഉയിര്‍പ്പുതിരുനാള്‍.

അൻപത് ദിവസത്തെ വ്രതാനുഷ്‌ഠാനങ്ങളുടെയും പ്രാര്‍ഥനകളുടെയും പരിസമാപ്‌തി കുറിച്ചുകൊണ്ട് പാതിര കുർബാനയിൽ വിശ്വാസികൾ പങ്കെടുത്തു. ദേവാലയത്തിൽ പുലർച്ചെ മൂന്നുമണിയോടെ ഉയിർപ്പിന്‍റെ തിരുക്കർമ്മങ്ങൾക്ക് ആരംഭം കുറിച്ചു. വിശുദ്ധ കുർബാനയോടുകൂടിയാണ് തിരുക്കർമ്മങ്ങൾ ആരംഭിച്ചത്.

ഉദ്ധിതനായ യേശുദേവന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ദേവാലയം ചുറ്റി തിരി പ്രദക്ഷണം നടന്നു. തുടർന്ന് ഫാ. അമൽ മണിമല വിശ്വാസ സമൂഹത്തിന് ഈസ്റ്റർ ദിന സന്ദേശം നൽകി. കത്തീഡ്രൽ ദേവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് കത്തീഡ്രൽ വികാരി ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ഫാ. ജോസഫ് ഉമ്മിക്കുന്നേൽ, ഫാ. അമൽ മണിമല എന്നിവർ സഹകാർമ്മികരായി. രാജാക്കാട് ക്രിസ്‌തുരാജ ഫൊറോന പള്ളിയിൽ ഉയിർപ്പിന്‍റെ തിരുക്കർമ്മങ്ങൾ ഭക്ത്യാദരപൂർവം നടത്തി. വികാരി ഫാ. ജോബി വാഴയിൽ, ഫാ. ജെയിംസ് നിരവത്ത്, ഫാ. തോമസ് പഞ്ഞിക്കുന്നേൽ, ഫാ. ജിതിൻ പാറയ്ക്കൽ, ഫാ. പ്രിൻസ് പുളിയാങ്കൽ എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. നിരവധി വിശ്വാസികൾ ഈസ്റ്റർ കുർബ്ബാനയിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.