ETV Bharat / state

വിസ്മയിപ്പിക്കുന്ന കണ്ടുപിടുത്തങ്ങളുമായി പത്തൊമ്പതുകാരന്‍ - adhil

അതിർത്തിയിൽ നുഴഞ്ഞുകയറ്റം  ചെറുക്കാനുള്ള ഡ്രോണായ ജഡായു, പ്രകൃതി ദുരന്തങ്ങളിലും മറ്റും ഉപയോഗിക്കാവുന്ന മ്യത്യുഞ്ജയ എന്നീ ഡ്രോണുകളാണ് ആദിലിന്‍റെ പുതിയ കണ്ടുപിടുത്തം.

ആദിൽ
author img

By

Published : Apr 26, 2019, 5:49 PM IST

Updated : Apr 26, 2019, 8:52 PM IST

ഇടുക്കി: നൂതന കണ്ടുപിടുത്തങ്ങളുമായി ശാസ്ത്രലോകത്തിന് കരുത്തേകാൻ കേരളത്തിന്‍റെ ഹൈറേഞ്ചിൽ നിന്നും ഒരു 19കാരൻ. അതിർത്തിയിൽ നുഴഞ്ഞുകയറ്റം ചെറുക്കാനുള്ള ഡ്രോണായ ജഡായു, പ്രകൃതി ദുരന്തങ്ങളിലും മറ്റും ഉപയോഗിക്കാവുന്ന മ്യത്യുഞ്ജയ എന്നീ ഡ്രോണുകളാണ് ആദിലിന്‍റെ പുതിയ കണ്ടുപിടുത്തം. അതിർത്തിയിൽ ശത്രു പാളയത്തെ തകർക്കാൻ കെൽപ്പുള്ള ഡ്രോണാണ് ജഡായു. മൃത്യുഞ്ജയ എന്ന ഡ്രോണിനെ അവശ്യഘട്ടങ്ങളിൽ മരുന്നും ഭക്ഷണവുമായി മൂന്നു കിലോമീറ്ററോളം ദൂരത്തിൽ പറപ്പിക്കാൻ സാധിക്കും. തന്‍റെ കണ്ടുപിടിത്തം ഡി.ആർ.ഡി.ഒയ്ക്ക് സമർപ്പിച്ച് അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ഈ എഞ്ചിനീയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി.
സ്വന്തമായി റോബോട്ടും നിര്‍മ്മിച്ചിട്ടുണ്ട് ഈ കുഞ്ഞ് ശാസ്ത്രഞ്ജന്‍. മനുഷ്യനുമായി ഇടപഴകാന്‍ കഴിയുന്ന ഈ റോബോട്ട് കഴിഞ്ഞ വര്‍ഷമാണ് ആദില്‍ നിര്‍മ്മിച്ചത്. ഇന്ത്യൻ -ഇന്‍റർനാഷണൽ സയൻസ് ഫെസ്റ്റിൽ ആദിലിന്‍റെ ഈ കണ്ടുപിടിത്തത്തിന് ബെസ്റ്റ് ഇന്നവേഷൻ അവാർഡ് ലഭിച്ചു.
ബൈസൺവാലി കണ്ടംകുളത്ത് വീട്ടിൽ സന്തോഷ്-മിനി ദമ്പതികളുടെ ഇളയ മകനാണ് ആദിൽ.

വിസ്മയിപ്പിക്കുന്ന കണ്ടുപിടുത്തങ്ങളുമായി പത്തൊമ്പതുകാരന്‍ ആദിൽ

Intro:നൂതന കണ്ടുപിടുത്തങ്ങളുമായി ശാസ്ത്രലോകത്തിന് കരുത്തേകാൻ ഹൈറേഞ്ചിൽനിന്ന് ഒരു 19കാരൻ. സ്വന്തമായി റോബോട്ട് നിർമ്മിച്ചതിനു പിന്നാലെ അതിർത്തിയിൽ ശത്രു പ്രളയത്തെ തകർക്കാൻ കെൽപ്പുള്ള ഉള്ള ഡ്രോൺ നിർമിച്ചാണ് ബൈസൺവാലി സ്വദേശിയും രണ്ടാംവർഷ എഞ്ചിനീയറിങ് വിദ്യാർഥിയുമായ ആദിൽ ശ്രദ്ധേയമാകുന്നത്. പുൽവാമ ഭീകരാക്രമണത്തിനുശേഷം അതിർത്തിയിലെ നുഴഞ്ഞുകയറ്റം എങ്ങനെ ചെറുക്കാം എന്ന ചിന്തയായിരുന്നു ജഡായു എന്ന ഈ കുഞ്ഞൻ ജീവൻ നൽകിയത്.

Body:ബൈസൺവാലി കണ്ടംകുളത്ത് വീട്ടിൽ സന്തോഷ്-മിനി ദമ്പതികളുടെ ഇളയ മകനും തമിഴ്നാട്ടിലെ അക്ഷയ എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയുമായ ആദിൽ. പഠനകാലയളവിൽ ആർജ്ജിച്ചെടുത്ത ശാസ്ത്രബോധം കൊണ്ട് ഈ കൊച്ചുമിടുക്കൻ ആരെയും അമ്പരിപ്പിക്കുന്ന കണ്ടുപിടിത്തങ്ങളാണ് ഇതിനോടകം നടത്തിയിട്ടുള്ളത് .മനുഷ്യനുമായി ഇടപഴകുന്ന വിധം 2018 നിർമ്മിച്ച യന്ത്രറോബോട്ട് ആയിരുന്നു ഈ 19 കാരനെ കണ്ടുപിടിത്തത്തിൽ ആദ്യത്തേത്. ഇന്ത്യൻ -ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിൽ ആദിലിന്റെ ഈ കണ്ടുപിടിത്തത്തിന് ബെസ്റ്റ് ഇന്നവേഷൻ അവാർഡ് ലഭിച്ചു. അടുത്തിടെ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളാണ് ആദിൽ ഇപ്പോൾ ശാസ്ത്ര ലോകത്തിനു മുമ്പിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.പുൽവാമ ആക്രമണത്തിനുശേഷം അതിർത്തിയിൽ നുഴഞ്ഞുകയറ്റം എങ്ങനെ ചേർക്കാം എന്ന ആദിലിന്റെ ചിന്തയിൽ നിന്നും ജനിച്ച ജഡായു എന്ന ഈ കുഞ്ഞൻ ഡ്രോണും, പ്രകൃതി ദുരന്തങ്ങളിലും മറ്റും ഉപയോഗിക്കാവുന്ന മ്യത്യുഞ്ജയ എന്ന മറ്റൊരു
ഡ്രോണുമാണ് കണ്ടുപിടുത്തങ്ങളിൽ അവസാനത്തേത്. ആവശ്യഘട്ടങ്ങളിൽ മരുന്നും ഭക്ഷണവുമായി മൂന്നു കിലോമീറ്ററോളം ദൂരത്തിൽ മൃത്യുഞ്ജയ പറപ്പിക്കാൻ സാധിക്കും എന്ന് ആദിൽ പറയുന്നു.

Byte
Adhil

Conclusion:തൻറെ കണ്ടുപിടിത്തം ഡി.ആർ.ഡി.ഒ യ്ക്ക് സമർപ്പിച്ച അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ഹൈറേഞ്ച് കാരൻ.
Last Updated : Apr 26, 2019, 8:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.