ETV Bharat / state

മൂന്നാർ റോഡിലെ കുഴികൾ; പ്രതിഷേധവുമായി ഡ്രൈവർമാർ - taxi drver association protest in munnar

പൊതുമരാമത്ത് വകുപ്പും ജനപ്രതിനിധികളും നിസംഗത പാലിക്കുന്നുവെന്ന് ആരോപണം

മൂന്നാർ
author img

By

Published : Oct 23, 2019, 9:19 AM IST

Updated : Oct 23, 2019, 9:43 AM IST

ഇടുക്കി: ഒരുവര്‍ഷമായി തകര്‍ന്നുകിടക്കുന്ന മൂന്നാർ ടൗണിലെ റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി മൂന്നാര്‍ ടാക്‌സി അസോസിയേഷന്‍ ഡ്രൈവര്‍മാര്‍. പ്രതിഷേധത്തിന്‍റെ ഭാഗമായി ഡ്രൈവർമാർ അന്തർ സംസ്ഥാന പാത ഉപരോധിച്ച് റോഡില്‍ മരം നട്ടു. പ്രളയം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിടുമ്പോഴും മൂന്നാര്‍ ടൗണിലെ കുഴികള്‍ അടയ്ക്കുന്നതിന് പൊതുമരാമത്ത് വകുപ്പും ജനപ്രതിനിധികളും നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്. ആവശ്യവുമായി പൊതുമാരമത്ത് വകുപ്പിനെ സമീപിച്ചെങ്കിലും യാതൊരു നടപടികളും അധിക്യതര്‍ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. പ്രശ്‌നങ്ങളില്‍ എസ്. രാജേന്ദ്രൻ എം.എല്‍.എ അടക്കമുള്ളവര്‍ നിസംഗത പുലർത്തുന്നുവെന്നും പരാതിയുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ തയ്യറായില്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികൾ പറഞ്ഞു.

പ്രതിഷേധവുമായി ഡ്രൈവർമാർ
വരും ദിവസങ്ങളിൽ മൂന്നാറിലേക്ക് സഞ്ചാരികൾ കൂടുതലായി എത്തി തുടങ്ങും. ദീപാവലി അവധിക്കുമുമ്പ് റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Intro:ഒരുവര്‍ഷമായി തകര്‍ന്നുകിടക്കുന്ന മൂന്നാർ ടൗണിലെ റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാര്‍ ടാക്‌സി അസോസിയേഷന്‍ ഡ്രൈവര്‍മാര്‍ അന്തര്‍സംസ്ഥാനപാത ഉപരോധിച്ച് റോഡില്‍ മരം നട്ടു.Body:പ്രളയം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിടുമ്പോഴും മൂന്നാര്‍ ടൗണിലെ കുഴികള്‍ അടയ്ക്കുന്നതിന് പൊതുമരാമത്ത് വകുപ്പും ജനപ്രതിനിധികളും നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്. റോഡിലെ കുഴികള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമാരമത്ത് വകുപ്പിനെ സമീപിച്ചെങ്കിലും യാതൊരുനടപടികളും അധിക്യതര്‍ സ്വീകരിക്കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം. പ്രശ്‌നങ്ങളില്‍ എം.എല്‍.എ എസ്. രാജേന്ദ്രനടക്കമുള്ളവര്‍ നിസംഗത പുലർത്തുന്നുവെന്നും പരാതി ഉയരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ തയ്യറായില്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികൾ പറഞ്ഞു.

ബൈറ്റ്

ഇസയിക് പാണ്ഡി
അസോസിയേഷൻ ഭാരവാഹിConclusion:വരും ദിവസങ്ങളിൽ മൂന്നാറിലേക്ക് സഞ്ചാരികൾ കൂടുതലായി എത്തി തുടങ്ങും. ദീപാവലി അവധിക്കുമുമ്പ് റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

അഖിൽ വി ആർ
ദേവികുളം
Last Updated : Oct 23, 2019, 9:43 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.