ETV Bharat / state

ഇടുക്കിയിലും സിപിഎം കള്ളവോട്ട് ചെയ്തെന്ന് യുഡിഎഫ്

ആരോപണം അടിസ്ഥാനരഹിതമെന്ന് സിപിഎം നേതൃത്വം. അന്തിമ വോട്ടർപട്ടികയിൽ നിന്നും 40000 യുഡിഎഫ് വോട്ടർമാരെ ഒഴിവാക്കിയതായും യുഡിഎഫ് ആരോപിച്ചു

ഇടുക്കിയിലും സിപിഎം കള്ളവോട്ട് ചെയ്തെന്ന് യുഡിഎഫ്
author img

By

Published : May 1, 2019, 1:05 AM IST

ഇടുക്കി : ഇടുക്കിയിലെ തോട്ടം മേഖലയിൽ തമിഴ്നാട്ടിലും, കേരളത്തിലും വീടുള്ള നിരവധി തൊഴിലാളികൾ ഉണ്ട്. ഇവരിൽ നല്ലൊരു ശതമാനം പേർക്കും തമിഴ്നാട്ടിലാണ് വോട്ട്. ഇക്കാര്യം അറിഞ്ഞിട്ടും ഭരണസ്വാധീനം ഉപയോഗിച്ച് സിപിഎം കേരളത്തിലെ വോട്ടർ പട്ടികയിൽ ഇവരെ ഉൾപ്പെടുത്തി എന്നാണ് യുഡിഎഫിന്റെ ആരോപണം. ഏപ്രിൽ 18ന് ആയിരുന്നു തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ഇവരെ അഞ്ച് ദിവസത്തിനുശേഷം കേരളത്തിലെത്തിച്ച് വോട്ട് ചെയ്യിപ്പിച്ചു എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

ഇടുക്കിയിലും സിപിഎം കള്ളവോട്ട് ചെയ്തെന്ന് യുഡിഎഫ്
ഇടുക്കിയിൽ ആരൊക്കെ ഇപ്രകാരം വോട്ട് രേഖപ്പെടുത്തി എന്ന് കണ്ടെത്തുന്നതിനായി ബൂത്തുതല കണക്കുകൾ ശേഖരിച്ച് വരികയാണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. ജില്ലയിലെ അന്തിമ വോട്ടർ പട്ടികയിൽ നിന്നും 40000 യുഡിഎഫ് വോട്ടർമാരെ ഒഴിവാക്കിയതായും യുഡിഎഫ് ആരോപിച്ചു. വോട്ടർമാരെ ഒഴിവാക്കിയ പ്രശ്നം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ യുഡിഎഫിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സിപിഎം പ്രതികരിച്ചു.

Intro:ഇടുക്കിയുടെ അതിർത്തിഗ്രാമങ്ങളിൽ സിപിഎം വ്യാപകമായി കള്ള വോട്ട് ചെയ്തുവെന്ന ആരോപണവുമായി യുഡിഎഫ്. തമിഴ്നാട്ടിലും കേരളത്തിലും വീടുള്ളവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി സിപിഎം വോട്ട് ചെയ്യിപ്പിച്ച് എന്നാണ് ആരോപണം. എന്നാൽ ഈ ആരോപണം അടിസ്ഥാനരഹിതമെന്ന് സിപിഎം നേതൃത്വം.

Body:ഇടുക്കിയിലെ തോട്ടം മേഖലയിൽ തമിഴ്നാട്ടിലും, കേരളത്തിലും വീടുള്ള നിരവധി തൊഴിലാളികൾ ഉണ്ട് .ഇവരിൽ നല്ലൊരു ശതമാനം പേർക്കും തമിഴ്നാട്ടിലാണ് വോട്ട് .ഇക്കാര്യം അറിഞ്ഞിട്ടും ഭരണസ്വാധീനം ഉപയോഗിച്ച് സിപിഎം കേരളത്തിലെ വോട്ടർ പട്ടികയിൽ ഇവരെ ഉൾപ്പെടുത്തി എന്നാണ് യുഡിഎഫിന്റെ ആരോപണം. ഏപ്രിൽ 18ന് ആയിരുന്നു തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ഇവരെ അഞ്ചു ദിവസത്തിനു ശേഷം കേരളത്തിലെത്തിച്ച് വോട്ട് ചെയ്യിപ്പിച്ചു എന്നാണ് യുഡിഎഫ് പറയുന്നത് .

BYTE
IBRAHIMKUTTY KALLAR
DCC PRESIDENT IDUKKI

ഇടുക്കിയിൽ ആരൊക്കെ ഇപ്രകാരം വോട്ട് രേഖപ്പെടുത്തി എന്ന് കണ്ടെത്തുന്നതിനായി ബൂത്തുതല കണക്കുകൾ ശേഖരിച്ച് വരികയാണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. ജില്ലയിലെ അന്തിമ വോട്ടർ പട്ടികയിൽ നിന്നും 40000 യുഡിഎഫ് വോട്ടർമാരെ ഒഴിവാക്കിയതായും ഇവർ ആരോപിക്കുന്നു.

Conclusion:വോട്ടർമാരെ ഒഴിവാക്കിയ പ്രശ്നം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആണ് സിപിഎം എം പ്രതികരിച്ചു.

ETV BHARAT IDUKKI
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.