ETV Bharat / state

ഇടുക്കിയിൽ വാക്‌സിന്‍ രജിസ്ട്രേഷന്‍ കുറവെന്ന് ജില്ലാ കലക്‌ടര്‍

ആവശ്യത്തിന് വാക്‌സിന്‍ ഉണ്ടെങ്കിലും രജിസ്ട്രേഷന്‍ കുറവാണ്. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ആളുകള്‍ ഉടന്‍ തന്നെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഇടുക്കി ജില്ലാ കലക്‌ടര്‍ അഭ്യര്‍ഥിച്ചു.

ഇടുക്കി  കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ നടപടികള്‍  ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍  District Collector about vaccine registration
ഇടുക്കിയിൽ വാക്‌സിന്‍ രജിസ്ട്രേഷന്‍ കുറവെന്ന് ജില്ലാ കലക്‌ടര്‍: നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനം
author img

By

Published : May 28, 2021, 10:17 PM IST

ഇടുക്കി: മുൻഗണനാ വിഭാഗത്തിനുള്ള വാക്‌സിൻ രജിസ്ട്രേഷന്‍ നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനം. പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന 41 വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കുള്ള വാക്‌സിനേഷൻ ഊര്‍ജിതമാക്കുമെന്ന് ജില്ലാ കലക്‌ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. നിലവില്‍ ആവശ്യത്തിന് വാക്‌സിന്‍ ഉണ്ടെങ്കിലും രജിസ്ട്രേഷന്‍ കുറവാണ്. ഈ സ്ഥിതിയില്‍ മാറ്റം വരുത്തി മേല്‍പ്പറഞ്ഞ 41 വിഭാഗങ്ങളിലെ ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ആളുകള്‍ ഉടന്‍ തന്നെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്‌ടര്‍ അഭ്യര്‍ഥിച്ചു.

Read more: വോട്ടവകാശം ട്രോളുകളിലൂടെ; ബോധവത്കരണവുമായി ഇടുക്കി ജില്ലാ ഭരണകൂടം

ജില്ലയില്‍ ഇപ്പോള്‍ 30000 ഡോസ് വാക്‌സിന്‍ എത്തിയിട്ടുണ്ട്. 18 മുതല്‍ 45 വയസ് വരെയുള്ളവർക്കാണ് നിലവില്‍ വാക്‌സിന്‍ നല്‍കുന്നത്. മറ്റ് അസുഖ ബാധിതര്‍, പൊതുജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന മുന്‍ നിര പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കും. രോഗവ്യാപനവും മരണനിരക്കും കുറക്കുന്നതിന് വാക്‌സിനേഷനാണ് ഏറ്റവും ഉചിതമായ മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.