ഇടുക്കി: സംസ്ഥാന സർക്കാരിന്‍റെ വിവിധ പദ്ധതികളുടെ ഭാഗമായി മഴ മൂലം കൃഷി നാശമുണ്ടായ കാന്തല്ലൂർ പഞ്ചായത്തിലെ പച്ചക്കറി കർഷകർക്ക് കൃഷിഭവൻ മുഖേന പച്ചക്കറി തൈകൾ വിതരണം ചെയ്‌തു.
ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സൗജന്യമായിട്ടാണ് പച്ചക്കറി തൈകൾ ഉൽപ്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ പന്ത്രണ്ടായിരം തൈകളാണ് വിതരണത്തിനായി എത്തിച്ചിരിക്കുന്നത്. അമ്പത് തൈകൾ വീതമാണ് ഓരോ കർഷകർക്കും നൽകുന്നത്. കാന്തല്ലൂരിൽ വ്യാപകമായി കൃഷി ചെയ്ത് വരുന്ന കാബേജ്, ക്യാരറ്റ്, ബീട്രൂട്ട്, തക്കാളി തുടങ്ങിയ തൈകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. വിവിധ പ്രോത്സാഹന പദ്ധതികളിലൂടെ ഉത്പാദനവും കർഷകരുടെ വരുമാനവും വർധിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.