ഇടുക്കി: ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ടാബ്ലെറ്റുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ കലക്‌ടര്‍ എച്ച് ദിനേശന്‍ നിര്‍വഹിച്ചു. ഉപ്പുതറ ചാവറഗിരി സിഎംഐ സ്പെഷ്യല്‍ സ്‌കൂളിലെ 62 കുട്ടികള്‍ക്കായി സുമനസുകളാണ് ടാബ് വിതരണം ചെയ്‌തത്. പ്രിന്‍സിപ്പാള്‍ ക്ലീറ്റസ് ടോം ഇടശ്ശേരിലിന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ കലക്‌ടറുടെ പക്കല്‍ നിന്നും ടാബ് ഏറ്റു വാങ്ങി. കൊവിഡ് പശ്ചാത്തലത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച 'തേന്‍കൂട്' ഓണ്‍ലൈന്‍ പഠന പദ്ധതിക്ക് ടാബ് ഉപകരിക്കുമെന്ന് സ്‌കൂള്‍ മേധാവി പറഞ്ഞു.
ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ടാബ് വിതരണം ചെയ്‌തു
ഉപ്പുതറ ചാവറഗിരി സിഎംഐ സ്പെഷ്യല്‍ സ്‌കൂളിലെ 62 കുട്ടികള്‍ക്കായുള്ള ടാബുകളുടെ വിതരണോദ്‌ഘാടനം ജില്ലാ കലക്‌ടര്‍ എച്ച് ദിനേശന്‍ നിര്‍വഹിച്ചു