ഇടുക്കി : എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നിഖിൽ പൈലിയുടെ തെളിവെടുപ്പ് പൂർത്തിയായി. ധീരജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തുന്നതിനായാണ് തെളിവെടുപ്പ് നടത്തിയത്. എന്നാൽ ആയുധം കണ്ടെത്താനായില്ല.
എഞ്ചിനീയറിംഗ് കോളജിൽ നിന്ന് പൈനാവിലേയ്ക്ക് വരുന്ന വഴി കത്തി ഉപേക്ഷിച്ചെന്നായിരുന്നു നിഖിലിന്റെ മൊഴി. ആയുധം കണ്ടെത്താനാകാത്തതിനെ തുടർന്ന് നിഖിൽ പൈലിയെ വീണ്ടും സ്‌റ്റേഷനിലെത്തിച്ചു.
ALSO READ:എസ്എഫ്ഐ പ്രവർത്തകന്‍റെ കൊലപാതകം: ആലപ്പുഴയിൽ പലയിടത്തും എസ്എഫ്ഐ-കെഎസ്‌യു സംഘർഷം
യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലിയുടെയും ജറിൻ ജോജോയുടെയും അറസ്റ്റാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിലുള്ള അലക്സ് റാഫേൽ ഉൾപ്പടെ ഏതാനും പേർ കൂടി പ്രതി ചേർക്കപ്പെടുമെന്നാണ് സൂചന.