ETV Bharat / state

ആഗ്രഹം കമന്‍റായിട്ടു; പിന്നെയെല്ലാം അവിശ്വസനീയം! രോഗക്കിടക്കയിൽ നിന്നും പരസ്യ മോഡലായി ധന്യ - dhanya

ജൂവലറിയുടെ പരസ്യവീഡിയോയ്‌ക്ക് താഴെയാണ് ധന്യ തന്‍റെ ആഗ്രഹം പ്രകടിപ്പിച്ചത്. തനിക്കും ഇതുപോലെ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നായിരുന്നു ധന്യയുടെ കമന്‍റ്

dhanya sojan in malabar gold advertisement  dhanya sojan  malabar gold advertisement  രോഗക്കിടക്കയിൽ നിന്നും പരസ്യ മോഡലായി ധന്യ  മലബാർ ഗോൾഡ്  മലബാർ ഗോൾഡ് പരസ്യം  ധന്യ  ധന്യ സോജൻ  ധന്യ സോജൻ പരസ്യം  ധന്യ തൊടുപുഴ  പാണ്ടിയമാക്കൽ ധന്യ  പാണ്ടിയംമാക്കൽ ധന്യ  രീന കപൂർ പരസ്യം  dhanya  malabar gold
ആഗ്രഹം കമന്‍റായിട്ടു; പിന്നെയെല്ലാം അവിശ്വസനീയം! രോഗക്കിടക്കയിൽ നിന്നും പരസ്യ മോഡലായി ധന്യ
author img

By

Published : Sep 7, 2021, 9:29 AM IST

Updated : Sep 7, 2021, 1:06 PM IST

ഇടുക്കി: രോഗക്കിടക്കയിലും തന്‍റെ വലിയൊരു സ്വപ്‌നം സഫലമായതിന്‍റെ സന്തോഷത്തിലാണ് തൊടുപുഴ സ്വദേശിനി ധന്യ സോജൻ. പ്രമുഖ ജൂവലറിയുടെ പരസ്യവീഡിയോയ്‌ക്ക് താഴെ തന്‍റെ ആഗ്രഹം കമന്‍റായിട്ട ഈ ഇരുപത്തിയൊന്നുകാരിയെ തേടിയെത്തിയത് അപൂർവ സൗഭാഗ്യം.

മണവാട്ടിയായി പരസ്യചിത്രത്തിൽ ധന്യ

ബോളിവുഡ് താരങ്ങളായ അനിൽ കപൂറും കരീന കപൂറും അഭിനയിച്ച മലബാർ ഗോൾഡിന്‍റെ പരസ്യ ചിത്രത്തിനു താഴെയാണ് പാണ്ടിയമാക്കൽ ധന്യ കമന്‍റിട്ടത്. തനിക്കും ഇതുപോലെ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നായിരുന്നു ധന്യയുടെ കമന്‍റ്. വ്യാപാരിയായ പിതാവ് സോജനും മാതാവ് ഷാന്‍റിയും മകളുടെ ആഗ്രഹത്തിന് പൂർണ പിന്തുണയും നൽകി.

ആഗ്രഹം കമന്‍റായിട്ടു; പിന്നെയെല്ലാം അവിശ്വസനീയം! രോഗക്കിടക്കയിൽ നിന്നും പരസ്യ മോഡലായി ധന്യ

ഹൃദയധമനികൾ ചുരുങ്ങുന്ന അപൂർവ രോഗം ബാധിച്ച ധന്യയുടെ കമന്‍റിനുള്ള ജൂവലറി അധികൃതരുടെ മറുപടി വൈകാതെയെത്തി. അടുത്തയാഴ്‌ച തന്നെ ഷൂട്ടിന് തയാറാകാനായിരുന്നു നിർദേശം. കൊച്ചിയിൽ നടന്ന ഷൂട്ടിൽ അതിമനോഹരമായ വിവാഹ വസ്‌ത്രങ്ങളും ഡയമണ്ട് ആഭരണങ്ങളുമണിഞ്ഞ് പ്രശസ്‌തരായ മോഡലുകൾക്കൊപ്പം ധന്യ മണവാട്ടിയായി മാറി. നടന്നതെല്ലാം ഇപ്പോഴും ധന്യയ്ക്ക് അവിശ്വസനീയം.

ALSO READ: എന്നും യൗവ്വനം, പ്രണയം സിനിമയോട്, സിനിമയുടെ സൗന്ദര്യത്തിന് എഴുപത് വയസ്...

കമന്‍റിട്ടപ്പോൾ മുതൽ മോഡലാകുന്നതു വരെയുള്ള ധന്യയുടെ കഥ പറയുന്ന രോഹൻ മാത്യു സംവിധാനം ചെയ്‌ത വീഡിയോ നടി കരീന കപൂർ തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെയാണ് പരസ്യത്തിന് പിന്നിലെ രഹസ്യം പുറംലോകം അറിയുന്നത്. പത്ത് ലക്ഷത്തോളം പേർ കണ്ട വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

പരസ്യ ഷൂട്ടിങ്ങിന് ശേഷം ഓക്‌സിജൻ ലെവൽ കുറഞ്ഞുപോയ ധന്യ ഒരാഴ്‌ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. വീഡിയോ കണ്ട് നിരവധി പേരാണ് ധന്യയെ ഫോണിൽ വിളിക്കുകയും സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്യുന്നത്.

Last Updated : Sep 7, 2021, 1:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.