ETV Bharat / state

ലോക്കാട് ഗ്യാപ്പിലെ മലയിടിച്ചില്‍; പാറഖനനം മൂലമെന്ന് റിപ്പോര്‍ട്ട് - ലോക്കാട് ഗ്യാപ്പില്‍ മലയിടിച്ചില്‍

കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ വീണ്ടും മലയിടിയാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട്.

ലോക്കാട് ഗ്യാപ്പിലുണ്ടായ മലയിടിച്ചില്‍ പാറഖനനം മൂലമെന്ന് സബ്കലക്ടറുടെ റിപ്പോര്‍ട്ട്
author img

By

Published : Aug 7, 2019, 2:17 PM IST

ഇടുക്കി: ലോക്കാട് ഗ്യാപ്പില്‍ ഉണ്ടായ മലയിടിച്ചില്‍ പാറഖനനം മൂലമെന്ന് സൂചന. ജൂലൈ 28 ന് ദേശീയപാത 85-ല്‍ ആണ് മലയിടിച്ചില്‍ ഉണ്ടായത്. മലയിടിച്ചില്‍ സംബന്ധിച്ച് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ദേവികുളം സബ്‌കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിലാണ് മലയിടിച്ചിലിന് കാരണമായത് പാറഖനനമാണെന്ന സൂചനയുള്ളത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിരുന്ന ഉടുമ്പന്‍ചോല തഹസില്‍ദാരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ദേവികുളം സബ്‌കലക്ടറുടെ റിപ്പോര്‍ട്ട്. അനുവദനീയമല്ലാത്ത രീതിയില്‍ പാറഖനനം നടക്കുന്നുവെന്നും പ്രകൃതിക്ക് ഇണങ്ങുന്ന രീതിയില്‍ തുടര്‍നിര്‍മാണത്തിന് അനുമതി നല്‍കണമെന്നും റിപ്പോര്‍ട്ടിലുള്ളതായാണ് വിവരം.

ഗ്യാപ്പ് ഭാഗത്ത് കടുംതൂക്കായ ചില മലകളുടെ പാതിയോ അതിലധികമോ മുറിച്ച് മാറ്റിയിട്ടുണ്ട്. ഇവിടങ്ങളില്‍ മലക്ക് സ്ഥിരത കിട്ടുവാന്‍ റിട്ടെയിനിംഗ് വാളോ മറ്റ് ശാസ്ത്രീയ പരിഹാരമോ കണ്ടെത്തണം. മണ്ണിടിഞ്ഞ ഭാഗത്ത് റോഡിന് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ ബലം പരിശോധിച്ച് ഉറപ്പ് വരുത്തണം. കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ വീണ്ടും മലയിടിയാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതേ സമയം അടയാളപ്പെടുത്തി നല്‍കിയതിലും അധികം പാറ പൊട്ടിച്ച് നീക്കുന്നുവെന്ന വാദവുമായി പരിസ്ഥിതി സംഘടനയായ ഗ്രീന്‍ കെയര്‍ കേരളയും രംഗത്തെത്തി.

മലയിടിഞ്ഞതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം പുന:സ്ഥാപിക്കാന്‍ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. ഇടിഞ്ഞുവീണ പാറകള്‍ പൊട്ടിച്ച് നീക്കിയാല്‍ മാത്രമേ പാത ഗതാഗതത്തിനായി തുറന്ന് നല്‍കാനാകൂ. കനത്ത മഴയും ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷാ പ്രശ്നങ്ങളും നിര്‍മാണ ജോലികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Intro:ദേശിയപാത 85ല്‍ ലോക്കാട് ഗ്യാപ്പില്‍ ഉണ്ടായ മലയിടിച്ചില്‍ പാറഖനനം മൂലമെന്ന് ദേവികുളം സബ്കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതായി സൂചന.Body:കഴിഞ്ഞ മാസം 28ന് ലോക്കാട് ഗ്യാപ്പിലുണ്ടായ മലയിടിച്ചില്‍ സംബന്ധിച്ച് റവന്യു പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് ദേവികുളം സബ്കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മലയിടിച്ചിലിന് കാരണമായത് പാറഖനനമാണെന്ന സൂചനയുള്ളത്.സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ നിയോഗിച്ചിരുന്ന ഉടുമ്പന്‍ചോല തഹസീല്‍ദാരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ദേവികുളം സബ്കളക്ടര്‍ റിപ്പോര്‍ട്ട. അനുവദനീയമല്ലാത്ത രീതിയില്‍ പാറഖനനം നടക്കുന്നുവെന്നും പ്രകൃതിക്ക് ഇണങ്ങുന്ന രീതിയില്‍ തുടര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കണമെന്നും റിപ്പോര്‍ട്ടിലുള്ളതായാണ് വിവരം.ഗ്യാപ്പ് ഭാഗത്ത് കടുംതൂക്കായ ചില മലകളുടെ പാതിയോ അതിലധികമോ അരിഞ്ഞ് മാറ്റിയിട്ടുണ്ട്്. ഇവിടങ്ങളില്‍ മലക്ക് സ്ഥിരത കിട്ടുവാന്‍ റിട്ടെയിനിംങ്ങ് വാളോ, മറ്റ് ശാസ്ത്രീയ പരിഹാരമോ കണ്ടെത്തണം.മണ്ണിടിഞ്ഞ ഭാഗത്ത് റോഡിന് ക്ഷതം സംഭവിച്ചിട്ടുള്ളതിനാല്‍ ബലം പരിശോധിച്ച് ഉറപ്പു വരുത്തണം.കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ വീണ്ടും മലയിടിയുവാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.അതേ സമയം അടയാളപ്പെടുത്തി നല്‍കിയതിലും അധികം പാറ പൊട്ടിച്ച്് നീക്കുന്നുവെന്ന വാദവുമായി പരിസ്ഥിതി സംഘടനയായ ഗ്രീന്‍ കെയര്‍ കേരളയും രംഗത്തെത്തി.

ബൈറ്റ്

കെ ബുൾബേന്ദ്രൻ

ഗ്രീൻ കെയർ കേരള ജില്ലാ ജന.സെക്രട്ടറിConclusion:മലയിടിഞ്ഞതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാന്‍ നിര്‍മ്മാണ ജോലികള്‍ തകൃതിയായി നടക്കുകയാണ്.ഇടിഞ്ഞെത്തിയ പാറകള്‍ പൊട്ടിച്ച്് നീക്കിയാല്‍ മാത്രമേ പാത ഗതാഗതത്തിനായി തുറന്നു നല്‍കാനാകു.കനത്ത മഴയും ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷാ പ്രശ്്‌നങ്ങളും നിര്‍മ്മാണ ജോലികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

അഖിൽ വി ആർ
ദേവികുളം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.