ഇടുക്കി: ദേവികുളം നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. എ രാജ നാമനിർദശ പത്രിക സമർപ്പിച്ചു. ദേവികുളം സബ് കലക്ടർ എസ് പ്രേം കൃഷ്ണൻ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കഴിഞ്ഞ മൂന്നു തവണയും ദേവികുളം മണ്ഡലം ഇടതുപക്ഷം നിലനിർത്തിയത് പോലെ ഇത്തവണയും വമ്പിച്ച ഭുരിപക്ഷത്തിൽ മണ്ഡലം നിലനിർത്തുമെന്ന് അഡ്വ എ രാജാ പ്രതികരിച്ചു. സിപിഎം ജില്ലാ സെക്രട്ടിയേറ്റ് അംഗം കെ വി ശശി, എസ് രാജേന്ദ്രൻ എംഎൽഎ, സിപിഐ മൂന്നാർ മണ്ഡലം സെക്രട്ടറി പി പഴനിവേൽ, ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി പി മുത്തുപ്പാണ്ടി സിപിഎം ജില്ലാ കമ്മിറ്റിയംഗങ്ങളായ എം വി ശശികുമാർ, എം ലക്ഷ്മണൻ, ആർ ഈശ്വരൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ എം ഭൗവ്യ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.
ദേവികുളം എൽഡിഎഫ് സ്ഥാനാർഥി അഡ്വ എ രാജ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു - ദേവികുളം എൽഡിഎഫ് സ്ഥാനാർഥി
കഴിഞ്ഞ മൂന്നു തവണയും ദേവികുളം മണ്ഡലം ഇടതുപക്ഷം നിലനിർത്തിയത് പോലെ ഇത്തവണയും വമ്പിച്ച ഭുരിപക്ഷത്തിൽ മണ്ഡലം നിലനിർത്തുമെന്ന് അഡ്വ എ രാജാ പ്രതികരിച്ചു