ഇടുക്കി: രൂപീകൃതമായി ഒരു പതിറ്റാണ്ട് പിന്നിടുമ്പോളും സംസ്ഥാനത്തെ ആദ്യ ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടിക്ക് വികസനം എന്തെന്നറിയില്ല. തമിഴ്‌നാടന്‍ അതിര്‍ത്തി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഇടമലക്കുടി മുൻപ് മൂന്നാര്‍ പഞ്ചായത്തിന്‍റെ പതിമൂന്നാം വാര്‍ഡായിരുന്നു.
ലക്ഷ്യം ആദിവാസി സമൂഹത്തിന്‍റെ ഉന്നമനം
ആദിവാസി സമൂഹത്തിന്‍റെ ഉന്നമനം ലക്ഷ്യം വെച്ച് 2010 നവംബര്‍ ഒന്നിനാണ് സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടി നിലവില്‍ വന്നത്. ഇരുപത്തിനാല് കുടികളിലായി 656 കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്.
അധികൃതരുടെ ഉറപ്പ്
റോഡ് വികസനം അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്കൊപ്പം പഞ്ചായത്ത് വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം ഇടമലക്കുടിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിനോടും അധികൃതർ മുഖം തിരിച്ച മട്ടാണ്. അതേസമയം റോഡ് വികസനം നടന്ന് വരികയാണെന്നാണ് അധികൃതരുടെ വിശദീകരണം. മൊബൈല്‍ കവറേജ് സുഗമമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.
ALSO READ: സ്ത്രീധനത്തിലെ മരണക്കണക്ക് ; 5 വര്‍ഷത്തിനിടെ ജീവന്‍ നഷ്ടമായത് 66 യുവതികള്‍ക്ക്
പഞ്ചായത്ത് ഓഫീസിന്‍റെ പ്രവര്‍ത്തനം ഉടൻ ഇവിടേക്ക് മാറ്റുമെന്നും ദേവികുളം സബ് കലക്ടര്‍ പ്രേംകൃഷ്ണന്‍ പറഞ്ഞു. ഇടമലക്കുടി നിവാസികള്‍ക്ക് ദേവികുളത്തേക്കുള്ള വരവ് ഒഴിവാക്കുന്നതിന് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ എല്ലാ ദിവസവും ഒരു ജീവനക്കാരന്‍ ഇടമലക്കുടിയില്‍ തങ്ങുന്നതിന് സംവിധാനമൊരുക്കുമെന്നും സബ് കലക്ടര്‍ അറിയിച്ചു.