ഇടുക്കി: ഇടുക്കിയിൽ വ്യാപാരി ആത്മഹത്യ ചെയ്‌തു. വ്യാപാരമേഖലയിലെ പ്രതിസന്ധിയും കട ബാധ്യതയുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. അടിമാലി ഇരുമ്പുപാലത്ത് ബേക്കറി നടത്തി വന്നിരുന്ന പുല്ലരിമലയിൽ ജി.വിനോദാണ് വ്യാപാര സ്ഥാപനത്തിനുള്ളിൽ തൂങ്ങി മരിച്ചത്.
രാവിലെ കട തുറന്ന് അകത്ത് കയറിയ ശേഷം അകത്ത് നിന്നും കടയുടെ ഷട്ടർ അടച്ച ശേഷമാണ് ആത്മഹത്യ ചെയ്‌തത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും അകത്ത് കയറിയ വിനോദ് കട തുറക്കാത്തതിൽ സംശയം തോന്നിയ സമീപത്തുള്ള വ്യാപാരികൾ കട തുറന്നു പരിശോധിച്ചപ്പോഴാണ് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാപാരികൾ കടുത്ത സാമ്പത്തിക ബാധ്യതയിൽ
കൊവിഡ് കാറ്റഗറി സി യില്‍ ഉള്‍പ്പെട്ട അടിമാലി പഞ്ചായത്ത് പരിധിയില്‍ ആഴ്ചയില്‍ ഒരു ദിവസമാണ് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ കഴിയൂ . ഇത് മൂലം വ്യാപാരികള്‍ കടുത്ത സാമ്പത്തിക ബാധ്യതയിലാണ് . ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ തുക തിരിച്ചടക്കാന്‍ വലിയ സമ്മര്‍ദ്ദവും ചെലുത്തുന്നുണ്ട്.
ഇത്തരത്തില്‍ ഉണ്ടായ പ്രതിസന്ധിയാണ് വിനോദ് ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കളും വ്യാപാരികളും പറയുന്നത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
also read: ഇന്ത്യക്ക് ആശ്വാസം; കൊവിഡ് കേസുകൾ കുറയുന്നു