ഇടുക്കി: കൊവിഡ് പരിശോധനാ ഫലം വൈകുന്നതിൽ പ്രതിഷേധിച്ച് ഉപവാസ സമരത്തിനൊരുങ്ങി ഡീൻ കുര്യക്കോസ് എംപി. നാളെ ഇടുക്കി മെഡിക്കൽ കോളജിന് മുൻപിൽ നിരാഹാര സമരം സംഘടിപ്പിക്കും. ജില്ലയിൽ പിസിആർ ലാബ് സൗകര്യം ഉടൻ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാര സമരം നടത്തുന്നത്.
നിലവിൽ ജില്ലയിൽ കൊവിഡ് പരിശോധനാ ഫലങ്ങൾ ലഭ്യമാകാൻ 2 ദിവസത്തിന് മുകളിൽ സമയം എടുക്കും. ഇതോടെ രോഗിയുമായി അടുത്തിടപഴകുന്ന ആളുകൾ വഴിയുള്ള രോഗവ്യാപന സാധ്യത ഏറെയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ജില്ലയിൽ പിസിആര്‍ ലാബ് ആരംഭിക്കണമെന്ന് എംപി നിരവധി തവണ ആവശ്യപ്പെട്ടിട്ടും തീരുമാനമായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഡീൻ കുര്യാക്കോസ് എം പി വെള്ളിയാഴ്ച്ച ഇടുക്കി മെഡിക്കൽ കോളേജിൽ നിരാഹാര സമരത്തിനൊരുങ്ങുന്നത്. കൂടാതെ ഇടുക്കി കരിമണ്ണൂരിൽ മരിച്ച യുവതിയുടെ ജഡം മറവു ചെയ്യാൻ വൈകുന്നത് കോറോണ പരിശോധനാ ഫലം ലഭിക്കാത്തതിനാലാണെന്നും എംപി ആരോപിച്ചു.