ETV Bharat / state

ഇടുക്കിയില്‍ നിർമാണ നിരോധന ഉത്തരവ് പ്രചാരണമാക്കി യുഡിഎഫ് - senapathy venu against mm mani

നിർമാണ നിരോധന ഉത്തരവ് ഇടുക്കിയിലെ ജനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ഉത്തരവാണ്. ഇതിനെതിരെ ചെറുവിരൽ പോലും അനക്കാത്തവരാണ് ഇടതുപക്ഷക്കാർ എന്ന് ഡിസിസി ജനറൽ സെക്രട്ടറി സേനാപതി വേണു പറഞ്ഞു.

സേനാപതി വേണു  ഡിസിസി ജനറൽ സെക്രട്ടറി  നിർമാണ നിരോധന ഉത്തരവ്  senapathy venu  mm mani  senapathy venu against mm mani  dcc general secretary
ഇടതു പക്ഷത്തിന് മറുപടിയായ് നിർമാണ നിരോധന ഉത്തരവ് ഉയർത്തിക്കാട്ടി സേനാപതി വേണു
author img

By

Published : Mar 28, 2021, 6:49 PM IST

ഇടുക്കി: ഇടുക്കി ജില്ലയില്‍ നിർമാണ നിരോധന ഉത്തരവ് പ്രചാരണ ആയുധമാക്കി യുഡിഎഫ്. നിരോധനത്തെക്കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് യുഡിഎഫുകാർ പ്രസംഗിച്ച് നടക്കുന്നതെന്ന എം.എം മണിയുടെ പ്രസ്‌താവനയ്ക്ക് മറുപടിയായി നിരോധന ഉത്തരവ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഡിസിസി ജനറൽ സെക്രട്ടറി സേനാപതി വേണു ഉയർത്തിക്കാട്ടി.

ഇടതു പക്ഷത്തിന് മറുപടിയായ് നിർമാണ നിരോധന ഉത്തരവ് ഉയർത്തിക്കാട്ടി സേനാപതി വേണു

ഉടുമ്പൻചോല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ.ഇഎം ആഗസ്തിയുടെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പര്യടനം പുളിയൻ മലയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർമാണ നിരോധന ഉത്തരവ് ഇടുക്കിയിലെ ജനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ഉത്തരവാണ്. ഇതിനെതിരെ ചെറുവിരൽ പോലും അനക്കാത്തവരാണ് ഇടതുപക്ഷക്കാർ. ഇതിനെ യുഡിഎഫുകാർ ജനപക്ഷത്തു നിന്ന് ചോദ്യം ചെയ്യുമ്പോൾ ഉത്തരവിനെക്കുറിച്ച് ഒന്നുമറിയാത്തവരാണെന്ന് പറഞ്ഞ് ആക്ഷേപിക്കുവാനാണ് എം.എം മണിയും കൂട്ടരും ശ്രമിക്കുന്നതെന്നും വേണു പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.