ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ പൂര്‍ണമായും തള്ളി സിപിഎം ഇടുക്കി ജില്ല കമ്മിറ്റി. രാജേന്ദ്രന്‍ പാര്‍ട്ടിയിലില്ലെന്നും രാജേന്ദ്രന്‍റെ രാഷ്ട്രീയ ദുരന്തങ്ങള്‍ക്ക് കാരണം അയാള്‍ തന്നെയെന്നും വ്യക്തമാക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസ് രംഗത്തെത്തി. രാജേന്ദ്രന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കിയിട്ടില്ലെന്നും കഴിഞ്ഞ അഞ്ച് വര്‍ഷം മൂന്നാറില്‍ പ്രവര്‍ത്തിച്ചത് പ്രൈവവറ്റ് ലിമിറ്റഡ് കമ്പനിയായിട്ടാണെന്നും സി വി വര്‍ഗീസ് പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്നും നടപടി നേരിട്ടതിന് ശേഷം ഇടുക്കിയിലെ പാര്‍ട്ടി നേതൃത്വവുമായി നിരന്തരം പോരാട്ടത്തിലായിരുന്ന രാജേന്ദ്രനും എംഎം മണിയും തമ്മില്‍ ഏതാനും ദിവസങ്ങളായി വലിയ വാഗ്വാദങ്ങൾ നടക്കുകയാണ്. എംഎം മണി തന്നെ പുറത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണം രാജേന്ദ്രന്‍ ഉന്നയിച്ചപ്പോള്‍ പാര്‍ട്ടിയെ ഒറ്റുകൊടുത്ത രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്നായിരുന്നു എംഎം മണിയുടെ മറുപടി.
ഇതിനിടയിലാണ് രാജേന്ദ്രനെ പൂര്‍ണമായി തള്ളി സിപിഎം ഇടുക്കി ജില്ല നേതൃത്വവും രംഗത്തെത്തിയത്. മൂന്നാറില്‍ രാജേന്ദ്രന്‍ അധികാരം ഉപയോഗിച്ച് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായിട്ടാണ് പ്രവര്‍ത്തിച്ചത്. കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ രാജേന്ദ്രന്‍റെ മുഖം വികൃതമാകുമെന്നും സി വി വർഗീസ് പറഞ്ഞു.
അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചതും രാജേന്ദ്രന്‍റെ കാര്യത്തില്‍ കുറ്റപത്രം നൽകിയതും, നടപടിയ്ക്ക് ശുപാര്‍ശ ചെയ്തതും, നടപടി എടുത്തതും ഉൾപ്പെടെ എല്ലാം ഏകകണ്ഠമായിട്ടാണ്. എന്നാല്‍ കമ്മീഷനെ തീരുമാനിച്ചതിന് ശേഷം രാജേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും അകന്ന് നിന്നു. സമ്മേളനങ്ങളില്‍ പോലും പങ്കെടുത്തില്ല.
ഇടുക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആനുകൂല്യം നേടിയ ആളാണ് രാജേന്ദ്രന്‍. മറ്റൊരു പ്രവർത്തകനും ഇത്രയധികം ആനുകൂല്യം ലഭിച്ചിട്ടില്ലെന്നും സിവി വര്‍ഗീസ് കൂട്ടിച്ചേർത്തു. അതേസമയം തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന ആരോപണവുമായി എസ് രാജേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്.