ഇടുക്കി: സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയായി സിവി വർഗീസിനെ തെരഞ്ഞെടുത്തു.
കെഎസ്‌വൈഎഫ് അമ്പലമേട് യൂണിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം കുറിച്ചത് . 1979ൽ 18ാം വയസിൽ പാർട്ടി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ ഇടുക്കി ജില്ല പ്രസിഡന്‍റ്, ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനം വഹിച്ചു . 1991ൽ സിപിഎം ജില്ല കമ്മറ്റിഅംഗമായി. 2001 മുതൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം, 2014 മുതൽ കർഷകസംഘം ജില്ലാ പ്രസിഡന്‍റ് തുടങ്ങിയ പദവി വഹിച്ചു.
also read: ദേശാടന പക്ഷികളുടെ വരവ് കുറഞ്ഞു, ചില്‍ക്ക തടാകത്തിലെ കാഴ്‌ചകൾക്കും മങ്ങലേറ്റു| video
2006ലും, 2011ലും ഇടുക്കിയിൽ നിന്നും എൽഡിഎഫ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കെഎസ്‌ആർടിസി ഡയറക്ടർ ബോർഡ് അംഗമായിരുന്നു.
കർഷക പ്രക്ഷോഭങ്ങളിലും പോരാട്ടങ്ങളിലും പങ്കെടുത്ത് നിരവധി തവണ പൊലീസ് മർദ്ദനം ഏറ്റുവാങ്ങിയിട്ടുണ്ട്. ഇരുപത്തിയൊന്ന് ദിവസത്തെ ജയിൽ വാസവും അനുഭവിച്ചു.