ETV Bharat / state

സിപിഎം പ്രവര്‍ത്തകര്‍ അടിമാലി ആർടി ഓഫീസ് ഉപരോധിച്ചു - regional transport office

അടിമാലിയില്‍ പ്രവര്‍ത്തിച്ച് വരുന്ന റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ദേവികുളത്തേക്ക് മാറ്റുന്നത് സംബന്ധിച്ച് ആക്ഷേപങ്ങളും പരാതികളും സജീവമായി നിലനില്‍ക്കെയാണ് പ്രതിഷേധം.

സിപിഎം പ്രവര്‍ത്തകര്‍  അടിമാലി  റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്  ഇടുക്കി  idukki  regional transport office  CPM workers
സിപിഎം പ്രവര്‍ത്തകര്‍ അടിമാലി റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഉപരോധിച്ചു
author img

By

Published : Feb 6, 2020, 10:56 PM IST

Updated : Feb 6, 2020, 11:17 PM IST

ഇടുക്കി: യുവാവിന്‍റെ വാഹനരേഖകള്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ അടിമാലി റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഉപരോധിച്ചു. അടിമാലിയില്‍ പ്രവര്‍ത്തിച്ച് വരുന്ന റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ദേവികുളത്തേക്ക് മാറ്റുന്നത് സംബന്ധിച്ച് ആക്ഷേപങ്ങളും പരാതികളും സജീവമായി നിലനില്‍ക്കെയാണ് ഓഫീസിലെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധവുമായി അടിമാലിയില്‍ സിപിഎം പ്രാദേശിക നേതൃത്വം രംഗത്തെത്തിയത്.

സിപിഎം പ്രവര്‍ത്തകര്‍ അടിമാലി ആർടി ഓഫീസ് ഉപരോധിച്ചു

മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥര്‍ വലിയ തുക പിഴ ഈടാക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നും ഓഫീസ് കയറ്റി ഇറക്കുമെന്ന് വെല്ലുവിളിച്ചുവെന്നും യുവാവ് പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത രേഖകള്‍ യുവാവിന് വിട്ടു നല്‍കി. അടിമാലി റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥര്‍ അനാവശ്യമായി വാഹന ഉടമകളെ പിഴ ഈടാക്കിയും ഓഫീസുകള്‍ കയറ്റി ഇറക്കിയും ബുദ്ധിമുട്ടിക്കുന്നുവെന്ന് സിപിഎം ആക്ഷേപം ഉന്നയിച്ചു. കഴിഞ്ഞ ദിവസം കല്ലാര്‍ മാങ്കുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനകളും തുടര്‍ സംഭവങ്ങളും നാട്ടുകാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Intro:അകാരണമായി യുവാവിന്റെ വാഹനരേഖകള്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കൈവശപ്പെടുത്തിയതായി ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ അടിമാലി റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഉപരോധിച്ചു.പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത രേഖകള്‍ യുവാവിന് വിട്ടു നല്‍കി.അടിമാലി റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥര്‍ അനാവശ്യമായി വാഹന ഉടമകളെ പിഴ ഈടാക്കിയും ഓഫീസുകള്‍ കയറ്റി ഇറക്കിയും ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സിപിഎമ്മിന്റെ ആക്ഷേപം.Body:അടിമാലിയില്‍ പ്രവര്‍ത്തിച്ച് വരുന്ന റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ദേവികുളത്തേക്ക് മാറ്റുന്നത് സംബന്ധിച്ച് ആക്ഷേപങ്ങളും പരാതികളും സജീവമായി നിലനില്‍ക്കെയാണ് ഓഫീസിലെ മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധവുമായി അടിമാലിയില്‍ സിപിഎം പ്രാദേശിക നേതൃത്വം രംഗത്തെത്തിയിട്ടുള്ളത്.കൂത്താട്ടുകുളം സ്വദേശിയായ യുവാവിന്റെ വാഹനരേഖകള്‍ അടിമാലി ടൗണില്‍ വച്ച് പരിശോധനയുടെ മറവില്‍ ഉദ്യോഗസ്ഥര്‍ കൈവശപ്പെടുത്തിയതായി ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഉപരോധിച്ചു.തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ രേഖകള്‍ തിരികെ നല്‍കാന്‍ തയ്യാറായതോടെ പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചു.

ബൈറ്റ്

റ്റി കെ ഷാജി

സി പി എം അടിമാലി ഏരിയാ സെക്രട്ടറിConclusion:മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥര്‍ തന്നോട് വലിയ തുക പിഴ ഈടാക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നും ഓഫീസ് കയറ്റി ഇറക്കുമെന്ന് വെല്ലുവിളിച്ചുവെന്നുമാണ് യുവാവിന്റെ ആക്ഷേപം.അടിമാലി മേഖലയില്‍ മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥര്‍ വാഹനപരിശോധനയുടെ പേരില്‍ വാഹന ഉടമകളേയും വാഹനമോടിക്കുന്നവരേയും അനാവശ്യമായി ബുദ്ധുമുട്ടിക്കുന്നുവെന്നാണ് സിപിഎമ്മിന്റെ വാദം.ഇത്തരക്കാര്‍ക്കെതിരെ നടപടിയെന്ന ആവശ്യവും സിപിഎം മുമ്പോട്ട് വയ്ക്കുന്നു. കഴിഞ്ഞ ദിവസം കല്ലാര്‍ മാങ്കുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനകളും തുടര്‍ സംഭവങ്ങളും നാട്ടുകാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടവരുത്തിയിരുന്നു.

അഖിൽ വി ആർ
ദേവികുളം
Last Updated : Feb 6, 2020, 11:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.