ETV Bharat / state

മൂന്നാറിലെത്തുന്നവര്‍ ശ്രദ്ധിക്കണം... പരിശോധന കര്‍ശനമാണ് - covid in kerala

മേഖലയില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിക്കാനും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും സബ്‌ കലക്‌ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ഇടുക്കി  ഇടുക്കി ജില്ലാ വാര്‍ത്തകള്‍  മൂന്നാര്‍  covid restrictions tightened in munnar  covid 19  covid in kerala  munnar latest news
മൂന്നാറിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
author img

By

Published : Apr 21, 2021, 8:26 AM IST

Updated : Apr 21, 2021, 8:50 AM IST

ഇടുക്കി: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തിന്‍റെ മറ്റിടങ്ങളിലെന്ന പോലെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും നടപടികള്‍ കടുപ്പിച്ചു. ദേവികുളം സബ് കലക്‌ടര്‍ പ്രേം കൃഷ്‌ണന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പരിശോധന വര്‍ധിപ്പിക്കാനും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ചിന്നാര്‍ അടക്കമുള്ള രണ്ട് അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും കേരളത്തിലേക്ക് പ്രവേശനം അനുവദിക്കുക.

മൂന്നാറിലെത്തുന്നവര്‍ ശ്രദ്ധിക്കണം... പരിശോധന കര്‍ശനമാണ്

ചുമട്ട് തൊഴിലാളികള്‍ ഉള്‍പ്പെടെ സാമൂഹ്യ സമ്പര്‍ക്കം കൂടുതല്‍ ഉള്ള ആളുകളെ പരിശോധനക്ക് വിധേയരാക്കും. പൊതു ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെയും മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. കൊവിഡ് വാക്‌സിന്‍ വിതരണവും കാര്യക്ഷമമായി മുമ്പോട്ട് കൊണ്ടു പോകാന്‍ തീരുമാനമെടുത്തിട്ടുണ്ട്. സബ് കലക്‌ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സെക്‌ട്രല്‍ മജിസ്‌ട്രേറ്റുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, പൊലീസ്, വില്ലേജ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Last Updated : Apr 21, 2021, 8:50 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.