ഇടുക്കി : കേരള തമിഴ്നാട് അതിർത്തിയിൽ കർശന പരിശോധന. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്‍റെ രേഖയോ ഉള്ളവര്‍ക്ക് മാത്രമാണ് നിലവിൽ തമിഴ്‌നാട്ടിലേക്ക് പ്രവേശനാനുമതി. ഇടുക്കി ജില്ലയിലെ വിവിധ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കടുത്ത പരിശോധനയാണ് തമിഴ്‌നാട് ഏർപ്പെടുത്തിയിരിക്കുന്നത്.
Also read: പി.ജി ഡോക്‌ടര്‍മാരുടെ സമരത്തിന് പിന്തുണയുമായി കെ.ജി.എം.സി.ടി.എ
കുമളി ചെക്ക് പോസ്റ്റിൽ തിങ്കളാഴ്‌ച രാവിലെ മുതൽ തമിഴ്‌നാട് പൊലീസ് - ആരോഗ്യ - റവന്യൂ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി. പുതിയ നിയന്ത്രണങ്ങൾ അറിയാതെ നിരവധി പേരെത്തിയതോടെ കുമളി ചെക്ക് പോസ്റ്റിൽ വലിയ തിരക്കാണ് മണിക്കൂറോളം അനുഭവപ്പെട്ടത്.
രേഖകൾ ഇല്ലാത്തവരെ അതിർത്തിയിൽ നിന്നും മടക്കി അയച്ചു.ആശുപത്രി, ചരക്ക് ഗതാഗതം തുടങ്ങിയ ആവശ്യ സർവീസുകൾക്ക് നിയന്ത്രണം ബാധകമല്ല.