ETV Bharat / state

കൊവിഡ് രോഗിയെ ഇടുക്കിയിലെത്തിച്ചത് ലോക്ക് ഡൗണ്‍ നിബന്ധനകൾ ലംഘിച്ച് - ഇടുക്കി കൊവിഡ്

പാലക്കാട് നിന്നും ഇടുക്കിയിലെത്തിയ ഇയാൾ ക്വാറന്‍റൈനില്‍ കഴിയാതെ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും നാട്ടുകാര്‍

covid positive case  idukki covid  കൊവിഡ് രോഗി  ലോക്ക് ഡൗണ്‍ നിബന്ധന  ശാന്തമ്പാറ ക്രഷര്‍ യൂണിറ്റ്  ഇടുക്കി മെഡിക്കല്‍ കോളജ്  ഇടുക്കി കൊവിഡ്  പാലക്കാട് കൊവിഡ്
കൊവിഡ് രോഗിയെ ഇടുക്കിയിലെത്തിച്ചത് ലോക്ക് ഡൗണ്‍ നിബന്ധനകൾ ലംഘിച്ച്
author img

By

Published : Apr 30, 2020, 3:04 PM IST

Updated : Apr 30, 2020, 3:45 PM IST

ഇടുക്കി: കൊവിഡ് സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയെ ശാന്തമ്പാറയിലെ ക്രഷര്‍ യൂണിറ്റിലെത്തിച്ചത് ലോക്ക് ഡൗണ്‍ സമയത്ത്. ജില്ലയ്‌ക്ക് പുറത്തുനിന്നുള്ള തൊഴിലാളികളെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചാണ് ഇയാളെ ഇടുക്കിയിലെത്തിച്ചത്. ഇവിടെയെത്തിയിട്ടും ക്വാറന്‍റൈനില്‍ കഴിയാതെ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. നാട്ടുകാരാണ് ആരോഗ്യവകുപ്പില്‍ വിവരമറിയിച്ചത്. ഇവര്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതി പറഞ്ഞതിന് ശേഷമാണ് ഇയാളുടെ സ്രവം ശേഖരിച്ചതെന്നും ആരോപണമുണ്ട്.

കൊവിഡ് രോഗിയെ ഇടുക്കിയിലെത്തിച്ചത് ലോക്ക് ഡൗണ്‍ നിബന്ധനകൾ ലംഘിച്ച്

ലോക്ക് ഡൗണ്‍ നിബന്ധനകളൊന്നും പാലിക്കാതെ തൊഴിലാളികളെയെത്തിച്ച് പ്രവര്‍ത്തനം നടത്തിയ ക്രഷര്‍ യൂണിറ്റിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രോഗബാധിതനെ പാലക്കാട്ടെ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും നിലവില്‍ ഇയാള്‍ ഇടുക്കി മെഡിക്കല്‍ കോളജിലാണ് ചികിത്സയില്‍ കഴിയുന്നത്.

Last Updated : Apr 30, 2020, 3:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.