ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദിവാസി ഊരുകളില്‍ കൈതച്ചക്ക വിതരണം ചെയ്ത് ദേവികുളം ജനമൈത്രി എക്‌സൈസ്. കൊവിഡ് സാഹചര്യത്തില്‍ ദേവികുളം ജനമൈത്രി എക്‌സൈസ് നടത്തി വരുന്ന വിവിധ സേവനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ആദിവാസി ഊരുകളില്‍ പൈനാപ്പിളുകള്‍ വിതരണം ചെയ്തത്.
ALSO READ: മലപ്പുറത്ത് ലക്ഷദ്വീപ് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ച് എസ്.ഡി.പി.ഐ
ട്രൈബല്‍ വകുപ്പിന്‍റെ സഹകരണത്തോടെയാണ് പദ്ധതി. അടിമാലിയുമായി ചേര്‍ന്ന് കിടക്കുന്ന പടികപ്പ്, ഒഴുവത്തടം ആദിവാസി മേഖലകളിലും ഇരുമ്പുപാലത്തെ കൊവിഡ് സെന്‍ററിലും പൈനാപ്പിള്‍ വിതരണം ചെയ്തു. ഏകദേശം 1800 പൈനാപ്പിളുകളാണ് വിതരണം ചെയ്‌തത്.