ETV Bharat / state

കൊവിഡ് മരണം; പേത്തൊട്ടി നിവാസികള്‍ ആശങ്കയില്‍ - ഇടുക്കി കൊവിഡ് മരണം

തമിഴ്‌നാട്ടില്‍ നിന്നും അനധികൃതമായി എത്തിയ നിരവധി ആളുകൾ പേത്തൊട്ടിയിൽ ഉണ്ടെന്ന് പ്രദേശവാസിക . പാസെടുത്തും അല്ലാതെയും എത്തിയ ആരും തന്നെ ക്വാറന്‍റൈനില്‍ കഴിഞ്ഞിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

covid death in pethotty covid death കൊവിഡ് മരണം ഇടുക്കി വാര്‍ത്തകള്‍ ഇടുക്കി കൊവിഡ് മരണം പേത്തൊട്ടി
കൊവിഡ് മരണം; പേത്തൊട്ടി നിവാസികള്‍ ആശങ്കയില്‍
author img

By

Published : Jul 17, 2020, 2:58 AM IST

ഇടുക്കി: തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ശാന്തമ്പാറ പഞ്ചായത്തിലെ പേത്തൊട്ടിയില്‍ 67കാരനായ പാണ്ട്യൻ കൊവിഡ് ബാധിച്ച് മരിച്ചതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. തമിഴ്‌നാട്ടില്‍ നിന്നും 250ലധികം ആളുകള്‍ ഇവിടേയ്ക്ക് എത്തിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതില്‍ ഭൂരിഭാഗം ആളുകളും പാസെടുക്കാതെ അതിര്‍ത്തി മലനിരയിലെ ശങ്കപ്പന്‍പാറ വഴി ഇവിടേക്കെത്തിയതാണ്. പാസെടുത്തും അല്ലാതെയും ഇവിടെയെത്തിയവര്‍ ക്വാറന്‍റൈനില്‍ കഴിയാതെ ജോലിക്ക് പോകുകയാണെന്നും അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

കൊവിഡ് മരണം; പേത്തൊട്ടി നിവാസികള്‍ ആശങ്കയില്‍

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ഒപ്പ് ശേഖരിച്ച് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കാനിരിക്കെയാണ് കൊവിഡ് ബാധിച്ച് 67കാരന്‍ മരണപ്പെട്ടത്. തമിഴ് തോട്ടം തൊഴിലാളികളടക്കം തിങ്ങിപ്പാര്‍ക്കുന്ന രണ്ട് കോളനികളുള്ള പ്രദേശത്ത് തമിഴ്‌നാട്ടില്‍ നിന്നും നിരവധി പേരെത്തി തങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സാമൂഹ്യ വ്യാപന ഭീതിയിലാണ് പേത്തൊട്ടി നിവാസികള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.