ETV Bharat / state

കൊവിഡ് പ്രതിസന്ധിയിൽ ഇടുക്കിയിലെ ടൂറിസം മേഖല ; കോടികളുടെ നഷ്‌ടം - കൊവിഡ്

ജില്ലയിലെ ഡി.ടി.പി.സി, ഹൈഡൽ ടൂറിസം തുടങ്ങിയ വകുപ്പുകൾ നേരിടുന്നത് കനത്ത നഷ്ടം

Covid crisis in Idukki tourism sector  Covid crisis  Idukki tourism sector  കൊവിഡ് പ്രതിസന്ധി  ഇടുക്കിയിലെ ടൂറിസം മേഖല  ഡി.റ്റി.പി.സി  DTPC  ഹൈഡൽ ടൂറിസം  Hydel Tourism  ടൂറിസം മേഖല  കൊവിഡ്  Covid
കൊവിഡ് പ്രതിസന്ധിയിൽ ഇടുക്കിയിലെ ടൂറിസം മേഖല; കോടികളുടെ നഷ്‌ടം
author img

By

Published : Jul 1, 2021, 9:22 PM IST

ഇടുക്കി : ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ കൊവിഡ് പ്രതിസന്ധിമൂലം കോടികളുടെ നഷ്‌ടത്തില്‍. കൊവിഡ് കാലത്തെ അടച്ചിടൽ മൂലം ഡി.ടി.പി.സി, ഹൈഡൽ ടൂറിസം തുടങ്ങിയ വകുപ്പുകൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

തുടര്‍ച്ചയായുണ്ടായ രണ്ട് പ്രളയങ്ങള്‍ക്ക് ശേഷം പാടേ തകര്‍ന്ന ഇടുക്കിക്ക് ഏക പ്രതീക്ഷ ടൂറിസം മേഖലയായിരുന്നു. എന്നാല്‍ കൊവിഡില്‍ സമസ്ഥ മേഖലയും അടച്ചതോടെ വിനോദ സഞ്ചാരവും നിലച്ചു. ആദ്യ ലോക്ക്ഡൗണിന് ശേഷം വിനോദ സഞ്ചാര മേഖലകള്‍ തുറന്നെങ്കിലും രണ്ടാംതരംഗം മൂലം വീണ്ടും അടച്ചിടുകയായിരുന്നു.

കോടികളുടെ നഷ്ടത്തിൽ ടൂറിസം വകുപ്പ്

പ്രതിമാസം പതിനഞ്ച് ലക്ഷം മുതല്‍ ഇരുപത് ലക്ഷം രൂപവരെയാണ് ഡി.ടി.പി.സിയുടെ നേതൃത്വത്തിലുള്ള ജില്ലയിലെ 13 സെന്‍ററുകളിലെ നഷ്ടം. 12 ലക്ഷത്തിലധികം രൂപയാണ് പ്രതിമാസം ഈ വകുപ്പിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി ആവശ്യമുള്ളത്.

കൊവിഡ് പ്രതിസന്ധിയിൽ ഇടുക്കിയിലെ ടൂറിസം മേഖല; കോടികളുടെ നഷ്‌ടം

ജീവനക്കാര്‍ക്ക് ശമ്പളം ഇതുവരെ മുടങ്ങിയിട്ടില്ലെങ്കിലും കൊവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമായി തുടര്‍ന്നാല്‍ ഡി.ടി.പി.സിക്കും ശമ്പളം നല്‍കാന്‍ കടം വാങ്ങേണ്ട സ്ഥിതിയുണ്ടാകും.

ALSO READ: കോട്ടും മാസ്‌കും ധരിച്ച് പെട്രോൾ പമ്പിൽ; കവർന്നത് അഞ്ച് ലക്ഷത്തി അയ്യായിരം രൂപ

ഡി.ടി.പി.സിക്കൊപ്പം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചിരുന്ന ഹൈഡല്‍ ടൂറിസം പദ്ധതികളും കോടികളുടെ നഷ്‌ടത്തിലാണ്. പ്രതിദിനം മുപ്പതിനായിരം മുതല്‍ എണ്‍പതിനായിരം രൂപവരെയായിരുന്നു ഹൈഡല്‍ ടൂറിസം സെന്‍ററുകളിലെ വരുമാനം. എന്നാൽ ഇവയെല്ലാം ഏറെ നാളുകളായി നിലച്ചിരിക്കുകയാണ്.

പുതിയ പദ്ധതികളും അവതാളത്തിൽ

ടൂറിസം മേഖല നിലച്ചതോടെ ഇതിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയുടെ നടുവിലാണ്. കൂടാതെ ഇടുക്കിക്ക് ഏറെ പ്രതീക്ഷ നല്‍കി പുതിയതായി ആരംഭിക്കാനിരുന്ന ഒട്ടനവധി പദ്ധതികളും അവതാളത്തിലായിരിക്കുകയാണ്.

ദേവികുളത്തെ പ്രകൃതി സൗഹൃദ കോട്ടേജുകള്‍, ഇടുക്കി പാര്‍ക്ക് ഫാം ടൂറിസം, ഇടുക്കി ഡാം എക്‌സ്‌പീര്യൻഷൽ സെന്‍റര്‍, മലങ്കര മ്യൂസിക്കല്‍ ഫൗണ്ടന്‍, അയ്യപ്പന്‍കോവില്‍ തൂക്കുപാലം നവീകരണം അടക്കം കോടികളുടെ ടൂറിസം വികസന പദ്ധതികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.