ETV Bharat / state

അടിമാലിയിൽ വ്യാപാരി വ്യവസായി ഏകോപന സമതി സത്യഗ്രഹ സമരം സംഘടിപ്പിച്ചു - Coordinating Committee for Trade and Industry

ഭൂനിയമ ചട്ടങ്ങള്‍ കാലോചിതമായി പരിക്ഷകരിച്ച് ഭേതഗതി ചെയ്യുക, ജില്ലക്കെതിരായുള്ള 2019 ഓഗസ്റ്റ് 22ലെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമതി നടത്തി വരുന്ന സമരങ്ങളുടെ തുടര്‍ച്ചയായിട്ടായിരുന്നു ഈ സമരവും

ഇടുക്കി  വ്യാപാരി വ്യവസായി ഏകോപന സമതി  സത്യാഗ്രഹ സമരം  Coordinating Committee for Trade and Industry  Adimali
അടിമാലിയിൽ വ്യാപാരി വ്യവസായി ഏകോപന സമതി സത്യാഗ്രഹ സമരം സംഘടിപ്പിച്ചു
author img

By

Published : Nov 11, 2020, 3:47 PM IST

Updated : Nov 11, 2020, 3:59 PM IST

ഇടുക്കി: ഭൂവിഷയത്തില്‍ ജില്ലയില്‍ തുടര്‍ സമരവുമായി വ്യാപാരി വ്യവസായി ഏകോപന സമതി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അടിമാലി ബ്ലോക്ക് ഭാരവാഹികളുടെ നേതൃത്വത്തില്‍ അടിമാലി സെന്‍റര്‍ ജംഗ്ഷനില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ പ്രസിഡന്‍റ് കെ.എന്‍ ദിവാകരന്‍ സമരം ഉദ്ഘാടനം ചെയ്തു. ഭൂനിയമ ചട്ടങ്ങള്‍ കാലോചിതമായി പരിക്ഷകരിച്ച് ഭേതഗതി ചെയ്യുക, ജില്ലക്കെതിരായുള്ള 2019 ഓഗസ്റ്റ് 22ലെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമതി നടത്തി വരുന്ന സമരങ്ങളുടെ തുടര്‍ച്ചയായിട്ടായിരുന്നു അടിമാലിയിലും സത്യഗ്രഹ സമരം നടത്തിയത്.

അടിമാലിയിൽ വ്യാപാരി വ്യവസായി ഏകോപന സമതി സത്യാഗ്രഹ സമരം സംഘടിപ്പിച്ചു

രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയായിരുന്നു സമരം. രാജാക്കാട് ഉള്‍പ്പെടെയുള്ള വിവിധ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഘടനയുടെ നേതൃത്വത്തില്‍ സമാനവിഷയത്തില്‍ സമരങ്ങള്‍ നടന്നിരുന്നു. അടിമാലിയില്‍ നടന്ന സമരത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമതി അടിമാലി ബ്ലോക്ക് പ്രസിഡന്റ് കെ.പി ജോയി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സാന്റി മാത്യു, ഡയസ് പുല്ലന്‍, പി പി പുരുഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Last Updated : Nov 11, 2020, 3:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.