ഇടുക്കി : യുഡിഎഫ് ഭരിക്കുന്ന മൂന്നാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സമരം. പഞ്ചായത്ത് ജീവനക്കാർ സാധാരണക്കാരിൽ നിന്നും കൈക്കൂലി ആവശ്യപ്പെടുന്നതായി ആരോപിച്ചാണ് കോൺഗ്രസ് മൂന്നാർ മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. സമരം കെപിസിസി വൈസ് പ്രസിഡന്റ് എ.കെ മണി ഉദ്ഘാടനം ചെയ്‌തു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ കോൺഗ്രസിന്റെ നേത്യത്വത്തില്‍ സമരം സംഘടിപ്പിക്കുവാന്‍ നിര്‍ബന്ധിതമായത് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലമാണെന്ന് എകെ മണി പറഞ്ഞു.
ഐഎന്‍ടിയുസി ഓഫീസില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പഞ്ചായത്തിന്റെ പ്രവേശന കവാടത്തിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. പഞ്ചായത്തിലെ യുഡിഎഫ് ഭരണം മോശമാക്കാൻ ശ്രമിക്കുന്ന ജീവനക്കാർ നടപടി അവസാനിപ്പിക്കണമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം.