ETV Bharat / state

ഹെലിറിയ -മ്ലാമല റോഡിന്‍റെ പുനർനിര്‍മ്മാണം വൈകുന്നതായി പരാതി - Elappara

കഴിഞ്ഞ പ്രളയത്തിലാണ് റോഡിലെ സംരക്ഷണ ഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിലായത്

ഇടുക്കി  idukki  ഏലപ്പാറ  അരുവിക്കല്‍  ഹെലിറിയ-മ്ലാമല റോഡ്  പുനർനിര്‍മ്മാണം വൈകുന്നതായി പരാതി  സംരക്ഷണ ഭിത്തികള്‍  reconstruction  Heliria-Mlamala road  Aruvikkal Puthuval  Elappara  idukki
ഹെലിറിയ-മ്ലാമല റോഡിന്‍റെ പുനർനിര്‍മ്മാണം വൈകുന്നതായി പരാതി
author img

By

Published : Oct 2, 2020, 7:27 PM IST

ഇടുക്കി: ഏലപ്പാറ പഞ്ചായത്തിലെ അരുവിക്കല്‍ പുതുവല്‍ വഴി കടന്നു പോകുന്ന ഹെലിറിയ -മ്ലാമല റോഡിന്‍റെ പുനർനിര്‍മ്മാണം വൈകുന്നതായി പരാതി. കഴിഞ്ഞ പ്രളയത്തിലാണ് റോഡിലെ സംരക്ഷ ഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിലായത്.

ഹെലിറിയ-മ്ലാമല റോഡിന്‍റെ പുനർനിര്‍മ്മാണം വൈകുന്നതായി പരാതി

പഞ്ചായത്തിന്‍റെ വിഹിതം വെട്ടികുറച്ചതിനാല്‍ സംരക്ഷണ ഭിത്തികള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്ന് പഞ്ചായത്തംഗം മോനിച്ചന്‍ ആലാംപള്ളി ആവശ്യപ്പെട്ടു. ഏലപ്പാറ വണ്ടിപെരിയാര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. കരിന്തരുവിയില്‍ നിന്നും അരുവിക്കല്‍ പുതുവല്‍ വഴി ഹെലിബറിയ, മ്ലാമല എന്നിവിടങ്ങളിലേക്ക് എത്താനും ഈ പാത വഴി സാധിക്കും. ജില്ലാ പഞ്ചായത്തില്‍ നിന്നും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം നടത്തിയ പാത കഴിഞ്ഞ പ്രളയത്തിലാണ് തകർന്നത്.

പെരിയാറിന്‍റെ തീരത്തു കൂടി കടന്നു പോകുന്ന പാതയുടെ സംരക്ഷണ ഭിത്തി പുഴയിലേയ്ക്ക് പതിയ്ക്കുകയായിരുന്നു. അപകട സാധ്യതയേറിയ പാതയിലൂടെയാണ് ഇപ്പോള്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. പുനർനിമാണത്തിനായി 25 ലക്ഷത്തോളം രൂപ ആവശ്യമായി വരും. ഹെലിബറിയ, മ്ലാമല, വള്ളക്കടവ് ഉള്‍പ്പെടെയുള്ള മേഖലകളിലെ ജനങ്ങളും ഈ പാതയെയാണ് ആശ്രയിക്കുന്നത്. ചെറിയ വാഹനങ്ങള്‍ക്ക് മാത്രമാണ് ഇതുവഴി കടന്നു പോകാന്‍ കഴിയുന്നത്. അപകട സാധ്യത ഒഴിവാക്കി പാതയുടെ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.