ഇടുക്കി : ജില്ലയിലെ ഏലം കർഷകരിൽ നിന്നും ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. പരാതിയിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ കൺസർവേറ്റർ പി.കെ. കേശവന് വനംമന്ത്രി നിർദേശം നൽകി.
അന്വേഷണത്തിന് പൊലീസ് സേവനം ആവശ്യമെങ്കിൽ ഉപയോഗിക്കാമെന്നും വനം വകുപ്പിലെ അഴിമതി ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് വിവരം നേരിട്ട് ഓഫിസിൽ അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.
ALSO READ: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഇൻസ്പെക്‌ടര്‍ വിജിലൻസിന്‍റെ പിടിയില്‍
ഓണ ചെലവിനെന്ന പേരിൽ ആയിരം മുതൽ പതിനായിരം രൂപ വരെയാണ് അനധികൃതമായി ഉദ്യോഗസ്ഥർ പിരിച്ചത്. ഉദ്യോഗസ്ഥർ പണം വാങ്ങുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ഓഫിസ് ഇടപെട്ട് അന്വേഷണത്തിന് നിർദേശം നൽകിയത്.