ഇടുക്കി: മണ്ണിടിച്ചിലില്‍ 55 പേർ മരിച്ച രാജമലയിലെ പെട്ടിമുടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും സന്ദര്‍ശനം നടത്തി. തിരുവനന്തപുരത്ത് നിന്നും രാവിലെ ഹെലികോപ്റ്ററില്‍ ആനച്ചാലില്‍ എത്തിയതിന് ശേഷം റോഡ് മാര്‍ഗമാണ് ഇരുവരും ദുരന്ത മേഖലയിലെത്തിയത്. റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, വൈദ്യുത മന്ത്രി എംഎം മണി, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഹെലികോപ്റ്റർ അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ ഹെലിപ്പാഡിൽ ഇറങ്ങിയ ശേഷം മൂന്നാറിലേക്ക് കാറിലാണ് മുഖ്യമന്ത്രിയും ഗവർണറും പോയത്. മന്ത്രി എം.എം മണി, ജില്ലാ കലക്ടർ എച്ച്. ദിനേശൻ, ദക്ഷിണ മേഖല റേഞ്ച് ഐ.ജി ഹർഷിത അട്ടല്ലൂരി, ക്രൈം ബ്രാഞ്ച് ഐജി യോഗേഷ് അഗർവാൾ, എസ്.പി കറുപ്പസ്വാമി, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ എന്നിവർ മുഖ്യമന്ത്രിയേയും ഗവർണറേയും ആനച്ചാലില്‍ സ്വീകരിച്ചു.
മുഖ്യമന്ത്രിയും ഗവർണറും മൂന്നാറില്‍: പെട്ടിമുടി സന്ദർശിച്ച് മടങ്ങി - ആരിഫ് മുഹമ്മദ് ഖാൻ
പെട്ടിമുടി ദുരന്തമേഖല സന്ദര്‍ശിച്ച് മുഖ്യമന്ത്രിയും ഗവർണറും.
![മുഖ്യമന്ത്രിയും ഗവർണറും മൂന്നാറില്‍: പെട്ടിമുടി സന്ദർശിച്ച് മടങ്ങി Pettimudi landslide CM Pinarayi Vijayan Governor Arif Muhammad Khan പിണറായി വിജയൻ ആരിഫ് മുഹമ്മദ് ഖാൻ പെട്ടിമുടി അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8400348-399-8400348-1597294856589.jpg?imwidth=3840)