ETV Bharat / state

പ്ലാസ്റ്റിക് നിരോധനത്തിന് പിന്തുണ; തുണി സഞ്ചി പ്രദര്‍ശന മേളയുമായി അടിമാലി ഗ്രാമപഞ്ചായത്ത്

ഹരിത കേരള മിഷന്‍റെയും പഞ്ചായത്തിന്‍റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മിച്ച തുണി സഞ്ചികളാണ് മേളയില്‍ പ്രദര്‍ശനത്തിനെത്തിച്ചത്.

തുണി സഞ്ചി പ്രദര്‍ശന മേള  തുണി സഞ്ചി  പ്രദര്‍ശന മേള  പ്ലാസ്റ്റിക് നിരോധനം  അടിമാലി ഗ്രാമപഞ്ചായത്ത്  adimali panachayat  cloth bag  cloth bag expo  plastic ban
തുണി സഞ്ചി പ്രദര്‍ശന മേള
author img

By

Published : Feb 6, 2020, 11:51 PM IST

ഇടുക്കി: പ്ലാസ്റ്റിക് നിരോധനത്തിന് പിന്തുണ നല്‍കി അടിമാലി ഗ്രാമപഞ്ചായത്തിന്‍റെ തുണി സഞ്ചി പ്രദര്‍ശന മേള. ഗ്രാമപഞ്ചായത്തിന്‍റെ പരിധിയില്‍ വരുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ നിര്‍മിച്ച തുണി സഞ്ചികളുടെ പ്രദര്‍ശനം പഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടന്നു. തുണി സഞ്ചികളുടെ പരിചയപ്പെടുത്തലും വിപണന സാധ്യത തുറക്കലുമായിരുന്നു മേളയുടെ ലക്ഷ്യം. ഹരിത കേരള മിഷന്‍റെയും പഞ്ചായത്തിന്‍റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മിച്ച തുണി സഞ്ചികളാണ് മേളയില്‍ പ്രദര്‍ശനത്തിനെത്തിച്ചത്.

പ്ലാസ്റ്റിക് നിരോധനത്തിന് പിന്തുണ; തുണി സഞ്ചി പ്രദര്‍ശന മേളയുമായി അടിമാലി ഗ്രാമപഞ്ചായത്ത്

വ്യത്യസ്‌ത ഇനത്തിലും വലിപ്പത്തിലും വിലയിലും ഗുണമേന്മയിലുമുള്ള തുണി സഞ്ചികള്‍ മേളയിലുണ്ടായിരുന്നു. അടിമാലി ടൗണിലെ വ്യാപാര സമൂഹവും പൊതുപ്രവര്‍ത്തകരും വിവിധ ഉദ്യോഗസ്ഥ പ്രതിനിധികളും മേളയില്‍ സംബന്ധിച്ചു. ഹരിത കേരളമിഷനുമായി കൈകോര്‍ത്തായിരുന്നു കുടുംബശ്രീ അംഗങ്ങള്‍ക്ക് തുണി സഞ്ചി നിര്‍മാണ പരിശീലനം നല്‍കിയിരുന്നത്. മേളയിലൂടെ ആവശ്യക്കാരുടെ ഓര്‍ഡര്‍ ലഭിക്കുന്നതനുസരിച്ച് യൂണിറ്റുകള്‍ തുണി സഞ്ചി നിര്‍മിച്ച് നല്‍കും.

Intro:സംസ്ഥാന സര്‍ക്കാരിന്റെ പ്ലാസ്റ്റിക് നിരോധനത്തിന് പിന്തുണ നല്‍കി അടിമാലി ഗ്രാമപഞ്ചായത്തിന്റെ തുണി സഞ്ചി പ്രദര്‍ശന മേള.ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച തുണി സഞ്ചികളുടെ പ്രദര്‍ശനം പഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടന്നു.തുണി സഞ്ചികളുടെ പരിചയപ്പെടുത്തലും വിപണന സാധ്യത തുറക്കലുമായിരുന്നു മേളയിലൂടെ ലക്ഷ്യമിട്ടിരുന്നത്.Body:പ്ലാസ്റ്റിക് നിരോധനത്തിന് കരുത്ത് പകര്‍ന്ന് ബഥല്‍മാര്‍ഗ്ഗമൊരുക്കി മുമ്പോട്ട് പോകാന്‍ ഒരുങ്ങുകയാണ് അടിമാലി ഗ്രാമപഞ്ചായത്ത്.ഇതിന്റെ ഭാഗമായി തുണി സഞ്ചി പ്രദര്‍ശനമേള പഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടന്നു.ഹരിത കേരള മിഷന്റെയും പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മ്മിച്ച തുണി സഞ്ചികള്‍ മേളയില്‍ പ്രദര്‍ശനത്തിനെത്തിച്ചു.തുണി സഞ്ചികളുടെ പരിചയപ്പെടുത്തലും വിപണന സാധ്യത തുറക്കലുമാണ് മേളയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

ബൈറ്റ്

കാർത്തിക
സംഘാടകConclusion:വ്യത്യസ്ത ഇനത്തിലും വലിപ്പത്തിലും വിലയിലും ഗുണമേന്മയിലുമുള്ള തുണി സഞ്ചികള്‍ മേളയില്‍ പ്രദര്‍ശനത്തിനെത്തിച്ചിരുന്നു.അടിമാലി ടൗണിലെ വ്യാപാര സമൂഹവും പൊതുപ്രവര്‍ത്തകരും വിവിധ ഉദ്യോഗസ്ഥ പ്രതിനിധികളും മേളയില്‍ സംബന്ധിച്ചു.ഹരിത കേരളമിഷനുമായി കൈകോര്‍ത്തായിരുന്നു കുടുംബശ്രീ അംഗങ്ങള്‍ക്ക് തുണി സഞ്ചി നിര്‍മ്മാണ പരിശീലനം നല്‍കിയിരുന്നത്.മേളയിലൂടെ ആവശ്യക്കാരുടെ ഓര്‍ഡര്‍ ലഭിക്കുന്നതനുസരിച്ച് യൂണിറ്റുകള്‍ തുണി സഞ്ചി നിര്‍മ്മിച്ച് നല്‍കും.

അഖിൽ വി ആർ
ദേവികുളം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.