ETV Bharat / state

എങ്ങുമെത്താതെ സംസ്ഥാനത്തെ ആദ്യ ആനപ്പാര്‍ക്ക് പദ്ധതി - idukki latest news

ചിന്നക്കനാലില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സംസ്ഥാനത്തെ ആദ്യ ആനപ്പാര്‍ക്ക് പദ്ധതിയാണ് വൈകുന്നത്. പദ്ധതി വൈകിപ്പിക്കുന്നത് കയ്യേറ്റ, ഭൂമാഫിയയെ സഹായിക്കാനെന്ന ആരോപണം നിലനില്‍ക്കുന്നു.

chinnakanal elephant park project  chinnakanal  ആനപ്പാര്‍ക്ക് പദ്ധതി  ചിന്നക്കനാല്‍ ആനപ്പാര്‍ക്ക്  ഇടുക്കി  idukki  idukki latest news  എങ്ങുമെത്താതെ ചിന്നക്കനാല്‍ ആനപ്പാര്‍ക്ക് പദ്ധതി
എങ്ങുമെത്താതെ സംസ്ഥാനത്തെ ആദ്യ ആനപ്പാര്‍ക്ക് പദ്ധതി
author img

By

Published : Dec 25, 2020, 3:42 PM IST

ഇടുക്കി: കാട്ടാന ശല്യത്തിന് പരിഹാരം കാണാന്‍ ചിന്നക്കനാലില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സംസ്ഥാനത്തെ ആദ്യ ആനപ്പാര്‍ക്ക് പദ്ധതി എങ്ങുമെത്തിയില്ല. പദ്ധതി വൈകിപ്പിക്കുന്നത് കയ്യേറ്റ, ഭൂമാഫിയയെ സഹായിക്കാനെന്ന ആരോപണവും ശക്തമാകുന്നു. കാട്ടാന ശല്യം രൂക്ഷമായ ചിന്നക്കനാല്‍, സൂര്യനെല്ലി അടക്കമുള്ള പ്രദേശങ്ങളിലെ ആദിവാസി പുനരധിവാസ കോളനികളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ച് ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ മതികെട്ടാന്‍ ദേശീയ ഉദ്യാനവുമായി ബന്ധിപ്പിക്കുന്നതാണ് ആനപ്പാര്‍ക്ക് പദ്ധതി. കാടിന്‍റെ വ്യാപ്‌തി വര്‍ധിപ്പിച്ച് തീറ്റയും വെള്ളവും ഒരുക്കുന്നതോടെ കാട്ടാനകൾ കാടിറങ്ങുന്നത് തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ പദ്ധതി പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സ്ഥലം ഏറ്റെടുക്കലടക്കം എങ്ങുമെത്തിയിട്ടില്ല.

എങ്ങുമെത്താതെ സംസ്ഥാനത്തെ ആദ്യ ആനപ്പാര്‍ക്ക് പദ്ധതി

കയ്യേറ്റ മാഫിയയെ സഹായിക്കുന്നതിനായാണ് പദ്ധതി വൈകിപ്പിക്കുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം. സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ മുമ്പ് പ്രദേശവാസികളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഏറ്റെടുക്കുന്ന പ്രദേശങ്ങളെ സംബന്ധിച്ച് വ്യക്ത വരുത്താനും ജനങ്ങളെ ബോധ്യപ്പെടുത്താനും വനം വകുപ്പ് തയ്യാറാകാത്തതും പദ്ധതി വൈകാന്‍ കാരണമാകുന്നുണ്ട്. ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന മേഖലകളില്‍ കയ്യേറ്റ ഭൂമിയുമായി ബന്ധപ്പെട്ട് കേസുകള്‍ കോടതികളില്‍ നിലനില്‍ക്കുന്നതും പദ്ധതിക്ക് തടസമാകുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.