മൂന്നാര്‍: ഇടുക്കി ജില്ലയിലെ ആദിവാസി ഊരുകളില്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ഇടമലക്കുടി ആദിവാസി മേഖലയിലും മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആദിവാസി കോളനിയിലുമാണ് ശൈശവ വിവാഹങ്ങള്‍ നടക്കുന്നത്.
സംഭവത്തില്‍ മാങ്കുളത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായാണ് സൂചന. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പൊലീസില്‍ പരാതി നല്‍കിയത്.
ആദിവാസി ഊരുകളില്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നതായി കണ്ടെത്തല്‍ ശൈശവ വിവാഹം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പൊലീസും കോളനിയില്‍ എത്തുകയായിരുന്നു. വിവാഹ തലേന്ന് എത്തിയ അധികൃതര്‍ ബന്ധുക്കളെ പിന്തിരിപ്പിക്കുകയും ചെയ്തു. പതിനെട്ട് വയസ് പൂര്‍ത്തിയാകുന്ന മുറക്ക് മാത്രമെ വിവാഹം നടത്തി നല്‍കൂ എന്ന ഉറപ്പ് മാതാപിതാക്കളില്‍ നിന്നും എഴുതി വാങ്ങിയതായാണ് വിവരം. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആദിവാസി മേഖലകളില്‍ കൂടുതല്‍ ബോധവല്‍ക്കരണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.