ETV Bharat / state

അരുൺ ആനന്ദിനെ തെളിവെടുപ്പിനെത്തിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

പത്തരയോട് കൂടിയായിരുന്നു അരുൺ ആനന്ദിനെ കുമാരമംഗലത്ത് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്

അരുൺ ആനന്ദിനെ തെളിവെടുപ്പിനെത്തിച്ചു ; പ്രതിഷേധവുമായി നാട്ടുകാര്‍
author img

By

Published : Mar 30, 2019, 1:51 PM IST

Updated : Mar 30, 2019, 4:01 PM IST

തൊടുപുഴയിൽ കുട്ടികളെ ആക്രമിച്ച അരുൺ ആനന്ദിനെ കുമാരമംഗലത്തെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. വീട്ടിൽനിന്നും കുട്ടികളെ മർദ്ദിക്കാൻ ഉപയോഗിച്ച വടി പൊലീസ് കണ്ടെടുത്തു.ചുമരിൽ രക്ത പാടുകളും ഉണ്ടായിരുന്നു . നാട്ടുകാർ കൂവിവിളിക്കുകയും, ആക്രോശിക്കുകയും ചെയ്താണ് അരുണിനെ സ്വീകരിച്ചത്. തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ തിരിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടർന്ന് വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കുകയും ചെയ്യും. പ്രാഥമിക തെളിവുകൾ പൂർത്തിയായ സാഹചര്യത്തിൽ റിമാൻഡ് ചെയ്യാനാണ് സാധ്യത. പിന്നീട് കസ്റ്റഡിയിൽ വാങ്ങിയാൽ മതിയെന്ന തീരുമാനത്തിലാണ് പൊലീസ്. കുട്ടിയുടെ അമ്മയും, അമ്മൂമ്മയും പ്രതിക്കെതിരെ മൊഴി നൽകിയതായാണ് സൂചന.

Intro: തൊടുപുഴയിൽ കുട്ടികളെ ആക്രമിച്ച അരുൺ ആനന്ദിനെ കുമാരമംഗലത്തെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. വീട്ടിൽനിന്നും കുട്ടികളെ മർദ്ദിക്കാൻ ആയി ഉപയോഗിച്ച വടി പോലീസ് കണ്ടെടുത്തു. പ്രതിയെ വൈദ്യപരിശോധനയ്ക്കുശേഷം ഉടൻ കോടതിയിൽ ഹാജരാക്കും.

Body:പത്തരയോടെ കൂടിയായിരുന്നു അരുൺ ആനന്ദിനെ കുമാരമംഗലത്ത് വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയത് .കുട്ടിയെ മർദ്ദിക്കാൻ ഉപയോഗിച്ച വടി പോലീസ് വീട്ടിൽ നിന്നും കണ്ടെടുത്തു. ചുമരിൽ രക്ത പാടുകളും ഉണ്ടായിരുന്നു .വീട്ടിൽ എത്തിയപ്പോൾ നാട്ടുകാർ കൂവിവിളിക്കുകയും, ആക്രോശിക്കുകയും ചെയ്താണ് അരുണിനെ സ്വീകരിച്ചത്. തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ തിരിച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടർന്ന് വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കുകയും ചെയ്യും. പോലീസ് കസ്റ്റഡി അപേക്ഷ നൽകുമെങ്കിലും കൂടുതലായി ഇതിനായി ആവശ്യം ഉന്നയിക്കില്ല. കാരണം പ്രാഥമിക തെളിവുകൾ പൂർത്തിയായ സാഹചര്യത്തിൽ റിമാൻഡ് ചെയ്യാനാണ് സാധ്യത. പിന്നീട് കസ്റ്റഡിയിൽ വാങ്ങിയാൽ മതിയെന്ന തീരുമാനത്തിലാണ് പോലീസ്.

Conclusion:കുട്ടിയുടെ അമ്മയും, അമ്മയുടെ അമ്മയും പ്രതിക്കെതിരെ മൊഴി നൽകിയതായാണ് സൂചന.

ETV BHARAT IDUKKI
Last Updated : Mar 30, 2019, 4:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.